വളാഞ്ചേരി: ശ്വാസകോശത്തില്‍ ഇരുമ്പാണിയുമായി മൂന്നു വര്‍ഷം കഴിഞ്ഞ കരുവാരക്കുണ്ട് സ്വദേശി പാലോളി മുനീഫി(27)ന്റെ ശ്വാസകോശത്തില്‍ നിന്ന് നാലു സെന്റീമീറ്റര്‍ നീളമുള്ള ഇരുമ്പാണി പുറത്തെടുത്തു. എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നിന്നാണ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ഇരുമ്പാണി പുറത്തെടുത്തത്. കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വിദേശത്തേക്ക് ജോലിക്കു പോകാനുള്ള എക്സ് റേ പരിശോധനയില്‍ യുവാവിന്റെ ശ്വാസകോശത്തില്‍ ഇരുമ്പാണി കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തില്‍ ആണി എങ്ങനെ എത്തി എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. മൂന്നു വര്‍ഷം മുമ്പ് യന്ത്രം ഉപയോഗിച്ചു കാടു വെട്ടുന്നതിനിടെ എന്തോ വസ്തു നെഞ്ചില്‍ തറച്ചതായി മുനീഫ് ഓര്‍ക്കുന്നു. വേദനയോ കാര്യമായ അസ്വസ്ഥതകളോ ഇല്ലാത്താതിനാല്‍ മൂന്നു വര്‍ഷമായി മുനീഫ് ഇതു കാര്യമാക്കിയില്ല. വിദേശത്തേക്ക് പോകാനുള്ള മെഡിക്കല്‍ പരിശോധനയിലാണ് ശ്വാസകോശത്തില്‍ ആണി കണ്ടത്. തുടര്‍ന്ന് എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. ശ്വാസകോശത്തില്‍ ആണി കണ്ട ഡോക്ടര്‍മാരും ആദ്യം ഞെട്ടി. പെട്ടെന്ന് തന്നെ ശസ്ത്രക്രിയക്കുള്ള തയ്ായറെടുപ്പ് നടത്തുകയായിരുന്നു. മുനീഫ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.