Saturday, November 17, 2018 Last Updated 35 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.24 AM

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ മുഖ്യമന്ത്രി നാടിനു സമര്‍പിക്കും

uploads/news/2018/07/232620/3.jpg

കൊല്ലം: സംസ്‌ഥാന തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ 23നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിക്കും. ഇന്നലെ സ്‌ഥാപനത്തില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്‌ണനാണ്‌ ഇക്കാര്യം അറിയിച്ചത്‌.
ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌ഥാപനമായി വികസിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ ലോകത്ത്‌ എല്ലായിടത്തുമുള്ള സാങ്കേതികവിദ്യകള്‍ പുതിയ തലമുറയെ പരിശീലിപ്പിക്കാന്‍ സഹായകമായ കോഴ്‌സുകളാണ്‌ ഇവിടെ ഉണ്ടാവുക.
ഭൂരിഭാഗം കോഴ്‌സുകളും വിവരസാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഓഫ്‌ സ്‌കില്‍ എക്‌സലന്‍സി(കേസ്‌)നാണ്‌ സ്‌ഥാപനത്തിന്റെ നിയന്ത്രണം. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ നേതൃത്വം നല്‍കുന്ന സ്‌ഥാപനമാണ്‌ കേസ്‌. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോഓപ്പറേറ്റീവ്‌ സൊസൈറ്റി (യു.എല്‍.സി.സി.എസ്‌) ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ബിസിനസ്‌ പാര്‍ട്‌ണര്‍ ആയിരിക്കും.
ആദ്യഘട്ടമായി ഏഴു കോഴ്‌സുകളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന 60 ശതമാനത്തോളം പേര്‍ക്കു പ്ലേസ്‌മെന്റ്‌ ഉറപ്പാക്കുമെന്നും കേരള അക്കാഡമി ഓഫ്‌ സ്‌കില്‍ എക്‌സലന്‍സി മാനേജിങ്‌ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. വിവര സാങ്കേതികവിദ്യ ഏറ്റവും കൂടുതല്‍ കടന്നുവരുന്ന മേഖലകളാണ്‌ കണ്‍സ്‌ട്രക്ഷനും അടിസ്‌ഥാന സൗകര്യ വികസനവും.
എന്‍. വിജയന്‍പിള്ള എം.എല്‍.എ, കേരള അക്കാഡമി ഓഫ്‌ സ്‌കില്‍ എക്‌സലന്‍സ്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ സി. പ്രതാപ്‌ മോഹന്‍നായര്‍, സ്‌കില്‍ ഡെവലപ്‌മെന്റ്‌ വിഭാഗം മേധാവി ഡോ. എം.എസ്‌. ബിന്ദു, യു.എല്‍.സി.സി.എസ്‌. മാനേജിങ്‌ ഡയറക്‌ടര്‍ എസ്‌. ഷാജി, വിദ്യാഭ്യാസ വിഭാഗം ഡയറക്‌ടര്‍ ടി.പി. സേതുമാധവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Thursday 12 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW