Thursday, July 12, 2018 Last Updated 17 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.24 AM

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്‌

uploads/news/2018/07/232619/2.jpg

കൊല്ലം: മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്തു പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
ജില്ലയില്‍ പുനലൂര്‍, പാലത്തറ, കുളത്തൂപ്പുഴ, ഇളമ്പള്ളൂര്‍, പിറവന്തൂര്‍, മേലില, വെസ്‌റ്റ് കല്ലട മേഖലകളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ സ്‌ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ്‌ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഈ വര്‍ഷം ഇതുവരെ 39 പേര്‍ക്കു രോഗം സ്‌ഥിരീകരിക്കുകയും നാലു പേര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ 62 പേര്‍ക്ക്‌ എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്നു. ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ്‌ എലിപ്പനിക്ക്‌ കാരണമാകുന്നത്‌.
എലി, പശു, പട്ടി, പൂച്ച തുടങ്ങിയവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയുടെ മൂത്രത്തിലെ രോഗാണു അശുദ്ധമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നു. ശരീരത്തില്‍ മുറിവുള്ളപ്പോള്‍ ചേറിലും ചെളിയിലും ജോലി ചെയ്യുന്നതും മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും ജലവും ഉപയോഗിക്കുന്നതും രോഗകാരണമാകുന്നു. പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠനിമായ വേദന, കണ്ണിന്‌ ചുവപ്പ്‌ നിറം, മൂത്രത്തിന്‌ മഞ്ഞ നിറം എന്നിവയാണ്‌ പ്രധാന രോഗലക്ഷണങ്ങള്‍.
രോഗം ഗുരുതരമായാല്‍ മരണം സംഭവിക്കാം. എലിപ്പനിക്കെതിരെ ഫലപ്രദമായ ഡോക്‌സിസൈറ്റിന്‍ എന്ന മരുന്ന്‌ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ്‌ ജീവനക്കാരും പാടത്തു പണിയെടുക്കുന്നവരും മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും രോഗപ്രതിരോധത്തിനായി കൈയുറകളും ഗംബൂട്ടുകളും ഉപയോഗിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം.
തൊഴിലില്‍ ഏര്‍പ്പെടുന്നതിന്‌ ഒരു ദിവസം മുമ്പ്‌ ഡോക്‌സി സൈറ്റിന്‍ ഗുളിക കഴിക്കണം. മറ്റ്‌ അസുഖങ്ങള്‍ക്ക്‌ മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ ഗുളിക ഉപയോഗിക്കാം. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. സ്വയം ചികിത്സ ഒഴിവാക്കി, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള മേഖലകളിലെ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഡി.എം.ഒ. നിര്‍ദേശിച്ചു.

Ads by Google
Advertisement
Thursday 12 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW