Thursday, November 08, 2018 Last Updated 11 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.23 AM

കണ്ണുരില്‍ വിമാനത്താവളം സി.എം.ഇബ്രാഹിമിന്റെ സ്വപ്‌നം യഥാര്‍ത്ഥ്യമാവുന്നു

uploads/news/2018/07/232616/2.jpg

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം കൊണ്ട്‌ വരുമെന്ന്‌ ആദ്യ പ്രഖ്യാപനം നടത്തിയ സി.എം.ഇബ്രാഹിമിന്റെ വാക്കുകള്‍ യഥാര്‍ത്ഥ്യമാക്കാന്‍ മാസങ്ങള്‍ മാത്രം.
സ്വന്തം നാട്ടില്‍ വിമാനത്താവളം യഥാര്‍ത്ഥ്യമാവുമ്പോള്‍ നീര്‍വേലിക്കാരുടെ സ്വന്തം ഇബ്രാഹിമിന്‌ അഭിമാന നിമിഷങ്ങളാണ്‌ .
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദൈവനിയോഗം എന്നത്‌ പോലെ അന്നത്തെ
ദേവഗൗഡ മന്ത്രിസഭയില്‍ വ്യോമയാന വകുപ്പിന്റെ ചുമതല ലഭിച്ചതതോടെ സ്വന്തം നാട്ടില്‍ വിമാനത്താവളം കൊണ്ടുവരുമെന്ന്‌ ദൃഡനിശ്‌ചയത്തോടെ പ്രഖ്യാപിച്ചപ്പോള്‍ പലരും പരിഹാസ രൂപത്തില്‍ അതിനെ തള്ളിയപ്പോള്‍ അന്നത്തെ എല്‍.ഡി.എഫ്‌ മന്ത്രിസഭയിലെ മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാര്‍ ഇതിനെ സ്വാഗതവും ചെയ്ുയകയും സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്‍തുണയും പ്രഖ്യാപിച്ചതോടെ വിമാന താവളമെന്ന്‌ ആശയത്തിന്‌ തുടക്കമായി.
വിമാനത്താവളത്തിന്‌ വേണ്ടി പനയത്താംപറമ്പ്‌ ,മാടായി പാറ ,മുര്‍ഖന്‍ പറമ്പ്‌ എന്നീ സ്‌ഥലങ്ങള്‍ പരിഗണിച്ചുവെങ്കിലും ഇബ്രാഹിമിന്റെ ആഗ്രഹം പോലെ തന്നെ മൂര്‍ഖന്‍ പറമ്പിന്‌ നറുക്ക്‌ വീണു. സ്‌ഥലം പരിശോധന യുടെഭാഗമായി
വ്യോമയാന വകുപ്പിലെ ഉന്നത ഉദ്യോസ്‌ഥനായ വി.കെ. ഭക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം ആഴ്‌ചകളോളം സ്‌ഥലം പരിശോധന നടത്തിയാണ്‌ വിമാനത്താവളത്തിന്‌ അനുയോജ്യമായ സ്‌ഥലം കീഴല്ലൂര്‍ പഞ്ചായത്തിലെ മൂര്‍ഖന്‍ പറമ്പില്‍ കണ്ടെത്തിയത്‌. ഇതോടെവ്യോമയാന വകുപ്പ്‌ മന്ത്രി
സി.എം.ഇബ്രാഹിം വിമാനത്താവളം സംബഡിച്ച്‌ കാര്യങ്ങള്‍ യുദ്ധകാലടി സ്‌ഥാനത്തിന്‍ നീക്കാന്‍വ്യോമയാന വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.
പിന്നീട്‌ വിമാനത്താവളം സംബസിച്ച്‌ പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചതോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും നേടി.
ഇതോടെ ആരും തിരിഞ്ഞ്‌ നോക്കാത്ത മൂര്‍ഖന്‍ പറമ്പ്‌ ശ്രദ്ധ കേ ന്ദ്രമായി. .പിന്നീട്‌ ഭുമി ഏറ്റെടുക്കുന്നതിന്‌ വേണ്ടി നോഡല്‍ എജന്‍സി ആയ ക്രിന്‍ഫ്ര എല്‍പ്പിച്ചു.
ഒന്നാം ഘട്ടത്തില്‍ 200 ഏക്കര്‍ സ്‌ഥലമാണ്‌ ഏറ്റെടുത്തത്‌
പിന്നീട്‌ കുറച്ച്‌ കാലം ഭൂമി ഏറ്റെടുക്കല്‍ മന്ദഗതിലായി . വീണ്ടും വിമാനത്താവളവിഷയം ശക്‌തമായിഉയര്‍ന്ന്‌ വന്നതോടെ ദൂമി ഏറ്റെടുക്കല്‍
വീണ്ടും ആരംഭിച്ചു. പിന്നീട്‌ മാറി മാറി വരുന്ന സര്‍ക്കാറിന്റെ പ്രധാന വികസന പദ്ധതി ആയി കണ്ണൂര്‍ വിമാനത്താവളം ഉയര്‍ത്തി കാട്ടിയതോടെ നിര്‍മാണ പ്രവൃത്തിക്ക്‌ വേഗത വര്‍ധിച്ചു. ഈ വരുന്ന സെപ്‌റ്റബര്‍ മാസം വിമാനത്താവളം വാണിജ്യാടിസ്‌ഥാനത്തില്‍ തുറന്ന്‌ കൊടുക്കാന്‍ തീരുമാനിച്ചതോടെ നിര്‍മാണ പ്രവൃത്തി ഇപ്പോള്‍ അത്തിമഘട്ടത്തില്‍ എത്തി കഴിഞ്ഞു.
അന്താരാഷ്ര്‌ട നിലവാരത്തിലുള്ള കസ്‌റ്റംസ്‌ എമിഗ്രേഷന്‍ സംവിധാനങ്ങളെല്ലാം കണ്ണൂരിലേക്ക്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനങ്ങള്‍ക്കിറങ്ങുന്നതിനുള്ള അനുമതിയായിട്ടില്ലെന്നതാണ്‌ ആശങ്ക സൃഷ്‌ടിക്കുന്നത്‌. രാജ്യത്തെ പുതിയ വിമാനത്താവളങ്ങളില്‍ വിദേശ വിമാനങ്ങളിറങ്ങുന്നതിന്‌ അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ കണ്ണൂരിന്റെ കാര്യത്തില്‍ തിരുത്തുന്നതിനുള്ള ഊര്‍ജിതശ്രമങ്ങളാണ്‌ നടക്കുന്നത്‌..
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാന മന്ത്രിയെയും നേരില്‍ക്കണ്ട്‌ ഈയാവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും പച്ചക്കൊടി ലഭിച്ചിട്ടില്ല. കഴിഞ്ഞ 27ന്‌ ഇത്‌ സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷക്കൊന്നും വകയില്ലെന്നാണ്‌ ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ തക്ക രൂപത്തില്‍ 3,050 മീറ്റര്‍ റണ്‍വേയുള്ള സാഹചര്യത്തില്‍ കണ്ണൂരില്‍ വിദേശ വിമാനക്കമ്പനികള്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്‌ എങ്ങനെ തിരുത്താനാകുമെന്നതാണ്‌ ചോദ്യചിഹ്നമായി ഉയരുന്നത്‌.

Ads by Google
Advertisement
Thursday 12 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW