Monday, July 01, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.16 AM

പ്രമുഖ പ്രവാസി മലയാളിയും അമാന ടെയോട്ട ചെയര്‍മാനുമായ വി.പി.കെ. അബ്‌ദുള്ള അന്തരിച്ചു

uploads/news/2018/07/232436/1.jpg

ഫറോക്ക്‌: പ്രമുഖ പ്രവാസി മലയാളിയും വി.പി.കെ മോട്ടോര്‍സ്‌ െ്രെപവറ്റ്‌ ലിമിറ്റഡ്‌ (അമാന ടെയോട്ട) ചെയര്‍മാനുമായ വി.പി.കെ. അബ്‌ദുള്ള(80) അന്തരിച്ചു. നാല്‌ ദശാബ്‌ദക്കാലത്തോളം ഖത്തറിലായിരുന്ന അദ്ദേഹത്തിന്‌ ഖത്തര്‍ ഐഡിയല്‍ സിറ്റിസണ്‍ അംഗീകാരം നല്‍കി ആദരിച്ചിട്ടുണ്ട്‌. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സ്‌ഥാപക ചെയര്‍മാനായ അബ്‌ദുള്ള സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ (സാഫി) സ്‌ഥാപിക്കുന്നതില്‍ പ്രമുഖ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 2004ല്‍ നെഹ്‌റു പീസ്‌ ഫൗണ്ടേഷന്റെ നെഹ്‌റു അവാര്‍ഡിനര്‍ഹനായി. ഭാര്യ: ഇ.കെ.പി സുഹറാബി. മക്കള്‍: ഇ.കെ .പി അബ്‌ദുല്‍ ജബ്ബാര്‍ (മാനേജിംഗ്‌ ഡയരക്‌ടര്‍ വി.പി.കെ മോട്ടോര്‍സ്‌ െ്രെപവറ്റ്‌ ലിമിറ്റഡ്‌), ഡയറക്‌ടര്‍മാരായ ഇ.കെ .പി അബ്‌ദുല്‍ ലത്തീഫ്‌ ,ഇ.കെ .പി അബ്‌ദുല്‍ ജലീല്‍, ഇ.കെ.പി ഖാലിദ്‌, ഇ.കെ.പി ഹിഷാം, ഇ.കെ.പി ഹാഷിം, ഇ.കെ.പി സാജിദ, ഇ.കെ.പി ജമീല, ഇ.കെ.പി ഷാഹിദ, ഇ.കെ.പി ഹാരിഫ, ഇ.കെ.പി ഷറീന, ഇ.കെ.പി സബീന. മരുമക്കള്‍: ഷാനവാസ്‌, ഫൈസല്‍, ഖലീല്‍, നിസാര്‍, സുഹൈല്‍, ഷിഹാസ്‌, ഫൗസിയ, ജസീല, സുനീറ, ജീന, ഷാലിമ, സല്‍മ
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി ഒന്‍പതു മണിക്ക്‌ ഫാറൂഖ്‌ കോളജ്‌ അണ്ടിക്കാടന്‍ കുഴി ജുമാ മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ ഖബറടക്കി. ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി, പി.വി അബ്‌ദുല്‍ വഹാബ്‌ എം.പി, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, തുടങ്ങി നിരവധി രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക പ്രമുഖര്‍ വീട്‌ സന്ദര്‍ശിച്ചു.

Ads by Google
Advertisement
Wednesday 11 Jul 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW