Friday, September 14, 2018 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.07 AM

റെയില്‍വേയുടെ അവഗണന: സി.പി.ഐ സമരത്തിനൊരുങ്ങുന്നു

uploads/news/2018/07/232375/1.jpg

കാസര്‍ഗോഡ്‌: വടക്കേ മലബാറിനോടുള്ള റെയില്‍വേ അവഗണനയില്‍ പ്രതിഷേധിച്ച്‌ സി.പി.ഐ സമരത്തിനൊരുങ്ങുന്നു. കാസര്‍കോഡ്‌ നിര്‍ത്താതെ ഓടുന്ന ആറ്‌ വണ്ടികള്‍ക്കുവേണ്ടിയായിരിക്കും സമരം. ഏറ്റവും പ്രധാനമായ രാജധാനി എക്‌സ്പ്രസിന്‌ സ്‌റ്റോപ്‌ അനുവദിക്കണമെന്ന്‌ സി പി ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അന്ത്യോദയ എക്‌സ്പ്രസ്‌ ജില്ലാ സ്‌റ്റേഷനില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ സി.പി.ഐ.യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്‌. പ്രത്യക്ഷസമരം നടത്തിയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ മാര്‍ച്ചിനൊപ്പം 3000 യാത്രക്കാരുടെ ഒപ്പ്‌ ശേഖരിച്ച്‌ റെയില്‍വേക്ക്‌ അയച്ചു. അന്ത്യോദയയ്‌ക്ക് സേ്‌റ്റാപ്പ്‌ അനുവദിച്ചതിനുശേഷം വീണ്ടുമൊരു സമരത്തിന്‌ സി പി ഐ ജില്ലാ നേതൃത്വം തന്നെ ഇറങ്ങുകയാണ്‌.
പുതുതായി അനുവദിച്ച്‌ അഞ്ചിന്‌ സര്‍വീസ്‌ തുടങ്ങിയ ഗാന്ധിധാം തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്പ്രസിനും കാസര്‍കോഡ്‌ സേ്‌റ്റാപ്പില്ലെന്ന്‌ കൗണ്‍സില്‍ യോഗം വിലയിരുത്തി. കേരളത്തിലൂടെ ഓടുന്ന രാജധാനി എക്‌സ്പ്രസിനും കാസര്‍ഗോട്ട്‌ സേ്‌റ്റാപ്പില്ല. കാസര്‍ഗോട്ട്‌ സേ്‌റ്റാപ്പ്‌ അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയ്ാറാകുന്നയില്ലെന്ന്‌ കൗണ്‍സില്‍ കുറ്റപ്പെടുത്തി. മറ്റു ജില്ലകളിലെല്ലാം സ്‌റ്റോപ്പ്‌ അനുവദിച്ചിട്ടും കാസര്‍കോട്ട്‌ സ്‌റ്റോപ്പ്‌ അനുവദിക്കാത്തത്‌ ജില്ലയോടുള്ള വലിയ അവഗണയാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ വി കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Wednesday 11 Jul 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW