Friday, September 14, 2018 Last Updated 26 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.06 AM

ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 'മിതേര ഡേ' ആഘോഷിച്ചു

uploads/news/2018/07/232373/3.jpg

കൊല്ലം: ഹോളിട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആന്‍ഡ്‌ എഡ്യൂക്കേഷണല്‍ റിസര്‍ച്ച്‌ സെന്ററിന്റെ മിതേര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌പെഷ്യല്‍ മിതേര ഡേസിന്റെ ഉദ്‌ഘാടനം എം.പി. അബ്‌ദു സമദ്‌ സമദാനി നിര്‍വഹിച്ചു. സ്‌കൂളിന്റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ മാതൃഭാവത്തെക്കുറിച്ചും വിജ്‌ഞാനപ്രദമായി എം.പി. പ്രസംഗിച്ചു.
സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ എസ്‌. സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ. ഗോപാലകൃഷ്‌ണപിള്ള സ്വാഗതം ആശംസിച്ചു. വൈസ്‌ പ്രിന്‍സിപ്പല്‍ ആള്‍ഡ്രിന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന, അക്കാഡമിക്‌ കോ- ഓര്‍ഡിനേറ്റര്‍ കാതറിന്‍ ജോസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ ട്രസ്‌റ്റ് അംഗങ്ങളായ ജയകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ എം.പി. അബ്‌ദു സമദ്‌ സമദാനിയെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

Ads by Google
Advertisement
Wednesday 11 Jul 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW