Saturday, November 17, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.06 AM

മത്സ്യമേഖലയ്‌ക്കായി പുതിയ നിയമം കൊണ്ടുവരും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

uploads/news/2018/07/232372/2.jpg

കൊല്ലം: മത്സ്യത്തിന്റെ ലേലത്തിലും വിപണനത്തിലും കാലോചിത മാറ്റം വരുത്താനും ഗുണനിലവാരം ഉറപ്പാക്കാനുമായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കൊല്ലം സി.എസ്‌.ഐ. കണ്‍വന്‍ഷന്‍ ഹാളില്‍ ദേശീയ മത്സ്യദിനാഘോഷത്തിന്റെ ഉദ്‌ഘാടനവും മത്സ്യകര്‍ഷക അവാര്‍ഡ്‌ വിതരണവും നിര്‍വഹിക്കുകുകയായിരുന്നു മന്ത്രി.
മത്സ്യോല്‍പാദനം ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുന്നത്‌. 68,000 ഹെക്‌ടര്‍ വിസ്‌തൃതിയില്‍ ജലാശയങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ 20 ശതമാനം മാത്രമാണ്‌ മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്‌. ബാക്കിയുള്ള സ്‌ഥലത്തേക്കുകൂടി കൃഷി വ്യാപിപ്പിക്കാനുള്ള സാഹചര്യമൊരുക്കാനാണു തീരുമാനം.
കൃഷിയിടങ്ങളില്‍ ഇടവിളയായി മത്സ്യകൃഷി പരീക്ഷിക്കാനുള്ള പ്രവര്‍ത്തനം ശക്‌തിപ്പെടുത്തും. പരമാവധി ജലാശയങ്ങള്‍ മീന്‍വളര്‍ത്തലിനായി ഉപയോഗിക്കുക വഴി അവയുടെ സംരക്ഷണം കൂടി ഉറപ്പാക്കാനാകും. പഞ്ചായത്തുകള്‍ മത്സ്യകൃഷി വ്യാപനത്തിന്‌ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം.
മത്സ്യഭവനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്‌. സീഡ്‌ ആക്‌ട് നടപ്പാക്കുകവഴി മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പാദന വര്‍ധനയും ഗുണനിലവാരവും ഉറപ്പാക്കാനാകും. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മത്സ്യക്കുഞ്ഞുങ്ങളെയും ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കും. ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിലൂടെയും മത്സ്യകര്‍ഷക ഏജന്‍സികള്‍ രൂപീകരിച്ചും മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
മത്സ്യകൃഷി മേഖലയിലെ മികവിനുള്ള പുരസ്‌കാരങ്ങള്‍ പ്രദീപ്‌ ജേക്കബ്‌, ലൈജു ജോണി, പി.കെ. സുധാകരന്‍ എന്നിവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോഷന്‍ മികവിനുള്ള പുരസ്‌കാരം ചിറക്കര ഗ്രാമപഞ്ചായത്തിനും മന്ത്രി സമ്മാനിച്ചു.
എം. നൗഷാദ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്‌റ്റ്യന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രാധാമണി, മത്സ്യകര്‍ഷക അവാര്‍ഡ്‌ നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. കെ.കെ. അപ്പുക്കുട്ടന്‍, ഫിഷറീസ്‌ ഡയറക്‌ടര്‍ എസ്‌. വെങ്കടേസപതി, ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.ടി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Jul 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW