Friday, November 16, 2018 Last Updated 31 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.06 AM

വിഷമത്സ്യം; കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന

uploads/news/2018/07/232371/1.jpg

കൊല്ലം: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുംഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം ട്രെയിന്‍ മാര്‍ഗം കടത്തുന്നതു പിടികൂടാന്‍ റെയില്‍വേ അധികൃതരും ഭക്ഷ്യസുരക്ഷാ വിഭാഗവും കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തി.
മത്സ്യങ്ങളുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു പരിശോധനക്ക്‌ അയച്ചു. വിഷമത്സ്യം ട്രെയിന്‍ മാര്‍ഗം കടത്തുന്നതിനെക്കുറിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറും റെയില്‍വേ അധികൃതരും കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ്‌ ഇതര സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു വരുന്ന ട്രെയിനുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരും റെയില്‍വേയും സംയുക്‌തമായി പരിശോധന നടത്തിയത്‌.
കൊല്ലത്തിനു പുറമെ എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടത്തി മത്സ്യം പിടി കൂടി.
ഇവയുടെ സാമ്പിളുകള്‍ വിദഗ്‌ധ പരിശോധനക്കായി ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ്‌ അധികൃതരുടെ തീരുമാനം.

Ads by Google
Advertisement
Wednesday 11 Jul 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW