Friday, November 16, 2018 Last Updated 14 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.03 AM

ഗ്രാമപഞ്ചായത്തംഗത്തെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ പൊലീസ്‌ പിടികൂടി

uploads/news/2018/07/232347/2.jpg

പെരുമ്പാവൂര്‍: ഗ്രാമപഞ്ചായത്തംഗത്തെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ പൊലീസ്‌ പിടികൂടി. രായമംഗലം ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ വായ്‌ക്കര പുതുശ്ശേരി വീട്ടില്‍ ബെയ്‌സ് പോളിനെ മര്‍ദ്ദിച്ച കേസില്‍ വെങ്ങോല ചിരയ്‌ക്കക്കുടി വീട്ടില്‍ ഷെഫിന്‍ (30)നെയാണ്‌ പെരുമ്പാവൂര്‍ പൊലീസ്‌ പിടികൂടിയത്‌.
ബെയ്‌സ് പോള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അതി വേഗത്തില്‍ ഷെഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്‌ അരികിലൂടെ കടന്നുപോയതിനെതുടര്‍ന്നുള്ള വിരോധമാണ്‌ മര്‍ദ്ദനത്തില്‍ കലാശിച്ചത്‌. കഴിഞ്ഞ ജൂണ്‍ 16ന്‌ രാത്രി പഞ്ചായത്തംഗം സുഹൃത്തുക്കള്‍ക്കൊപ്പം പെരുമ്പാവൂര്‍ എം.സി റോഡിലുള്ള ഫുഡ്‌ കോര്‍ട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്‌ സംഭവം.
ഷെഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദ്ദനത്തില്‍ ബെയ്‌സ് പോളിന്റെ മൂന്ന്‌ വാരിയെല്ലുകള്‍ക്ക്‌ പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന്‌ അങ്കമാലിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.
കേസില്‍ ഉള്‍പ്പെട്ട മറ്റ്‌ പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Wednesday 11 Jul 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW