Tuesday, November 20, 2018 Last Updated 51 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.03 AM

വാട്ടര്‍ മീറ്റര്‍ മോഷ്‌ടാവ്‌ പിടിയില്‍

uploads/news/2018/07/232346/1.jpg

കോതമംഗലം: ടൗണിലും പരിസര പ്രദേശങ്ങളില്‍ നിന്നും വാട്ടര്‍ മീറ്റര്‍ മോഷണം നടത്തി വന്ന പിണ്ടിമന കവുങ്ങുംപിള്ളില്‍ സാബു (54) വിനെ കോതമംഗലം എസ്‌.ഐ. ബേസില്‍ തോമസ്‌ അറസ്‌റ്റ് ചെയ്‌തു. കോതമംഗലം പോസ്‌റ്റ് ഓഫീസ്‌ ജങ്ങ്‌ഷന്‌ സമീപമുള്ള തുണിക്കടയുടെ മീറ്റര്‍ സാബു മോഷ്‌ടിക്കുന്നത്‌ സമീപത്തെ ജ്വല്ലറിയുടെ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു.
പ്രതിയുടെ അവ്യക്‌തമായിരുന്ന ചിത്രം പോലീസിലെ കമ്പ്യൂട്ടര്‍ വിദഗ്‌ധരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്താണ്‌ സാബുവിനെ കണ്ടെത്തിയത്‌.
ഇയാളില്‍ നിന്നും 22 വാട്ടര്‍ മീറ്ററുകള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Wednesday 11 Jul 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW