Thursday, November 15, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.02 AM

ഭക്ഷ്യഭദ്രതാനിയമം സുതാര്യമായി നടപ്പിലാക്കാന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന്‌

കോതമംഗലം: ദേശീയ ഭക്ഷ്യഭദ്രതാനിയമം ജനോപാകാരപ്രദവും സുതാര്യവുമായ രീതിയില്‍ നടപ്പിലാക്കുന്നതിന്‌ സംസ്‌ഥാന ജില്ലാതലത്തിലും താലൂക്ക്‌ പഞ്ചായത്ത്‌ തലങ്ങളിലും റേഷന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേരള റേഷന്‍ സംരക്ഷണ സമിതി ഭക്ഷ്യഭദ്രതാ നിയമനിര്‍വഹണത്തിലെ സുതാര്യത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗം ആവശ്യപ്പെട്ടു.
റേഷന്‍ മുന്‍ഗണനാ ലിസ്‌റ്റ് കാലാകാലങ്ങളില്‍ പരിശോധിക്കുന്നതിന്‌ ഐ.എ.എസ്‌. ഓഫീസര്‍ ചീഫ്‌ കോ-ഓഡിനേറ്റര്‍മാരായി സ്‌ഥിരം ജനകീയസമിതി രൂപീകരിക്കണമെന്നും മുന്‍ഗണനാ പട്ടികകള്‍ തയാറാക്കുന്നതിന്‌ ഗ്രാമസഭകള്‍ക്കുള്ള അധികാരം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. ബേസില്‍ കുര്യാക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു.
യോഗത്തില്‍ പി.പി. ചന്തു അധ്യക്ഷത വഹിച്ചു. കെ.വി. മത്തായി, ശിവന്‍ കദളി, കെ.കെ. ചന്ദ്രന്‍, എം.കെ. അംബദ്‌കര്‍, കെ.ഐ. കൃഷ്‌ണന്‍കുട്ടി, കെ.കെ. അപ്പു, എന്‍.എ. കുഞ്ഞിപ്പെണ്ണ്‌, ഭാര്‍ഗവി കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 11 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW