Thursday, February 21, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.02 AM

കാര്‍ഷികമേഖലയില്‍ പുതിയ സാധ്യതകളുമായി കൃഷിവകുപ്പ്‌

കോതമംഗലം: നഗരസഭയുടെ കാളവയലിന്‌ പുതിയ രൂപവും ഭാവവും നല്‍കി കൃഷി വകുപ്പ്‌ പച്ചക്കറി വികസനപദ്ധതി പ്രകാരം ആരംഭിക്കുന്ന ബ്ലോക്ക്‌തല ഫെഡറേറ്റഡ്‌ മാര്‍ക്കറ്റിന്റെ ഉദ്‌ഘാടനം നാളെ 2 ന്‌ കൃഷി മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ നിര്‍വഹിക്കും.
ആന്റണി ജോണ്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. നിലവില്‍ പ്രാദേശിക മാര്‍ക്കറ്റുകള്‍ മാത്രം ആശ്രയിച്ച്‌ വിപണനം നടത്തുന്ന ബ്ലോക്കിലെ പതിനൊന്ന്‌ കൃഷിഭവനുകളിലെ കര്‍ഷകരുടെ ഉത്‌പന്നങ്ങളുടെ സംഭരണം, വിപണനം ശക്‌തിപ്പെടുത്തുന്നതിന്‌ ഫെഡറേറ്റഡ്‌ മാര്‍ക്കറ്റ്‌ ലക്ഷ്യമിടുന്നു.
ഒരു ലക്ഷം പച്ചക്കറി തൈകള്‍ ഒരേ സമയം ഉത്‌പാദിപ്പിക്കുവാന്‍ സൗകര്യമുള്ള നഴ്‌സറി, സീറോ എനര്‍ജി കൂള്‍ ചേംബര്‍, തിരിനനകൃഷി, മോഡുലാര്‍ കിച്ചന്‍ ഗാര്‍ഡന്‍, ഗ്രോബാഗ്‌ കൃഷി എന്നീ കൃഷിമുറകള്‍ കര്‍ഷകര്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അതോടൊപ്പം ബ്ലോക്ക്‌തല ഫെഡറേറ്റഡ്‌ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടുകൂടി വിത്തു മുതല്‍ വിപണി വരെ എന്ന കര്‍ഷകരുടെ സ്വപ്‌നം ഗ്രീന്‍സിറ്റിയില്‍ യാഥാര്‍ഥ്യമാക്കുകയാണ്‌.
ബ്ലോക്ക്‌ പ്രസിഡന്റ്‌ റഷീദ സലിം, മുനിസിപ്പല്‍ ചെയര്‍പഴ്‌സണ്‍ മഞ്‌ജു സിജു, ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികള്‍, കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും.
ഇതോടനുബന്ധിച്ച്‌ ജൈവകൃഷി സാധ്യതകള്‍ എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല കീടരോഗവിഭാഗം അസോസിയേറ്റ്‌ പ്രഫ. ഡോ. ബെറിന്‍ പത്രോസ്‌ ക്ലാസ്‌ നയിക്കും.
ആത്മ പദ്ധതിയില്‍ അവാര്‍ഡ്‌ ലഭിച്ച ബ്ലോക്കിലെ കര്‍ഷകരെ ആദരിക്കും.

Ads by Google
Advertisement
Wednesday 11 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW