Friday, September 14, 2018 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.02 AM

തട്ട്‌കടയില്‍ ജീവനക്കാരനായിനിന്ന്‌ മോഷണം സ്‌കൂട്ടറും പണവുമായി മുങ്ങിയ ആള്‍ പിടിയില്‍

മരട്‌: തട്ട്‌ കടയില്‍ ജോലിക്കാരനായി എത്തി മൂന്നാം ദിവസം ഉടമസ്‌ഥന്റെ സ്‌കൂട്ടറുമായി മുങ്ങിയ യുവാവ്‌ പോലീസിന്റെ പിടിയിലായി. കുണ്ടന്നൂരിലെ ഉത്തമന്റെ തട്ട്‌ കടയില്‍നിന്ന്‌ സ്‌കൂട്ടറും പണവുമായി കടന്ന ആലപ്പുഴ
എഴുപുന്ന പാറായിക്കവല തൈപ്പറമ്പില്‍ വീട്ടില്‍ ജീമോന്‍ സെബാസ്‌റ്റ്യനെ(21)യാണ്‌ മരട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ്‌ സംഭവം നടന്നത്‌. മോഷ്‌ടിച്ച സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, 2500 രൂപ, എടിഎം കാര്‍ഡ്‌ എന്നിവയും ഇയാളില്‍ നിന്ന്‌ കണ്ടെടുത്തു. കുണ്ടന്നൂരിലെ ഉത്തമന്റെ തട്ടുകടയില്‍ മൂന്നു ദിവസമേ ആയിട്ടുള്ളു ഇയാള്‍ ജോലിക്ക്‌ എത്തിയിട്ട്‌. കടയിലേക്കു സാധനങ്ങള്‍ വാങ്ങുവാനായി 2500 രൂപയും എടിഎം കാര്‍ഡുമായി അയച്ചതാണ്‌.
സമയം കഴിഞ്ഞിട്ടും എത്താതായതിനെ തുടര്‍ന്ന്‌ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ തുറവൂരില്‍ നിന്ന്‌ പിടിയിലായത്‌.
മരട്‌ എസ്‌.ഐ. ബൈജു പി. ബാബു, എഎസ്‌ഐമാരായ രഞ്‌ജിത്‌, ദിനേശന്‍, സിപിഒ പ്രദീപ്‌,ആന്റണി എന്നിവര്‍ ചേര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Wednesday 11 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW