Friday, September 14, 2018 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.02 AM

കനത്ത മഴ പശ്‌ചിമകൊച്ചിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി

മട്ടാഞ്ചേരി: തോരാമഴ മൂന്നാം ദിനം പിന്നിട്ടപ്പോള്‍ തീരദേശ മേഖലയും പശ്‌ചിമകൊച്ചിയും കാലവര്‍ഷ ദുരിതത്തിലായി. പശ്‌ചിമകൊച്ചി മേഖ ലയില്‍ വിവിധ ഭാഗങ്ങളിലായി നൂറോളം വീടുകളില്‍ വെള്ളം കയറി. മട്ടാഞ്ചേരി, ഇരവേലി, ഫോര്‍ട്ടുകൊച്ചി വെളി, അമരാവതി, ചെറളായി കൂവപ്പാടം, ചുള്ളിക്കല്‍, സ്‌റ്റാച്ചു റോഡ്‌ കേമ്പിരി, മുലങ്കുഴി, രാമേശ്വരം കോളനി, തോപ്പുംപടി പള്ളിച്ചാല്‍, കൊച്ചു പള്ളി തുടങ്ങി മേഖലകള്‍ വെള്ളക്കെട്ടിലമര്‍ന്നു. പലയിടങ്ങളിലും താഴ്‌ന്ന ഭാഗങ്ങളിലെ വീടുകളില്‍ മലിനജലം കയറി. ഓടകളും കാനകളും കനാലുകളും മാലിന്യത്താല്‍
നീരൊഴുക്ക്‌ തടസപ്പെട്ടു, ചിലയിടങ്ങളില്‍ തോടുകളിലെ മാലിന്യങ്ങള്‍ ഇരുകരകളിലും നിറഞ്ഞൊഴുകിയത്‌ പ്രദേശവാസികളെ ദുരിതത്തിലാക്കി. ഇരുചക്രവാഹന യാത്രികര്‍ വിഷമിച്ചു. ഓട്ടോ- കാറുകള്‍ എന്നിവ വെള്ളക്കെട്ടിലകപ്പെട്ട്‌ യാത്രാ തടസപ്പെട്ടു. ബസുകള്‍ ട്രിപ്പുകള്‍ വെട്ടി കുറച്ചു. തുറമുഖത്ത്‌ കയറ്റിറക്കുമതി പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. മാലിന്യങ്ങള്‍ മൂലം കാല്‍നടയാത്രയും ദുഷ്‌ക്കരമായി.
കനത്ത മഴ തീരദേശ മേഖലയിലെ ജനജീവിതത്തെ ദുരിതമാക്കി മാറ്റി, പ്രക്ഷുബ്‌ദമായ കടലും ഇടതടവില്ലാത്ത മഴയും ഫോര്‍ട്ടുകൊച്ചി, മാനാശ്ശേരി, ചെറിയകടവ,്‌ മരുവക്കാട, ്‌കണ്ണമാലി ചെല്ലാനം മേഖലകളെ സ്‌തംഭനാവസ്‌ഥയിലാക്കി. കനത്ത കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ മത്സ്യബന്ധനവും തടസപ്പെട്ടു. നൂറിലേറെ ചെറുവള്ളങ്ങളും ഇന്‍ബോര്‍ഡ്‌ വള്ളങ്ങളും ദിവസങ്ങളായി കടലിലിറങ്ങിയിട്ടില്ലെന്ന്‌ മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 11 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW