Monday, November 19, 2018 Last Updated 21 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.02 AM

താക്കോല്‍ദാനം കഴിഞ്ഞു; വീടിന്റെ പേരില്‍ തര്‍ക്കം ബാക്കി

വാഴക്കുളം: എസ്‌.ടി. വിഭാഗത്തില്‍പെട്ടയാള്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങിനെച്ചൊല്ലി തര്‍ക്കം. കല്ലൂര്‍ക്കാട്‌ പഞ്ചായത്ത്‌ ആറാംവാര്‍ഡില്‍ എസ്‌.ടി. വിഭാഗത്തില്‍പ്പെട്ടയാള്‍ക്കായി ഇന്ദിര ആവാസ്യോജന പ്രകാരം നിര്‍മിച്ച വീടിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ ഭൂരിപക്ഷം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെ ക്ഷണിച്ചില്ലെന്നാണ്‌ ആരോപണം. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ ജിഫി താക്കോല്‍ദാനം നിര്‍വഹിച്ച ചടങ്ങില്‍ വാര്‍ഡംഗമായ ആനീസ്‌ ക്‌ളീറ്റസ്‌, സമീപ വാര്‍ഡിലെ അംഗമായ ജെറീഷ്‌ ജോസ്‌, വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കെ. മഞ്‌ജുഷ എന്നിവര്‍ മാത്രമാണ്‌ പങ്കെടുത്തത്‌. പദ്ധതിയില്‍ നിന്നും ലഭിച്ച തുക വീടുനിര്‍മാണത്തിന്‌ മതിയാകാത്തതിനാല്‍ ലൈഫ്‌മിഷന്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം പദ്ധതി പ്രകാരം 40000 രൂപ മുന്‍ഗണന ക്രമത്തില്‍ ഉള്‍പ്പെടുത്തി നല്‍കിയ പഞ്ചായത്തിലെ ഭൂരിപക്ഷം അംഗങ്ങളെയും ചടങ്ങിന്‌ ക്ഷണിച്ചില്ലെന്നും ഒരു ഗ്രാമപഞ്ചായത്ത്‌ അംഗം അധ്യക്ഷനായ സ്വകാര്യവായന ശാലയുടെപേരുള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തതെന്നാണ്‌ ആരോപണം. വെള്ളവും വഴിയുമില്ലാതിരുന്ന സ്‌ഥലത്ത്‌ മൂന്നുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ജോലി ലാഭേച്‌ഛയില്ലാതെ ഏറ്റെടുത്തു പൂര്‍ത്തീകരിക്കുകയാണ്‌ ലൈബ്രറിയും ക്ലബും ചെയ്‌തതെന്നാണ്‌ മറുപക്ഷം.

Ads by Google
Advertisement
Wednesday 11 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW