Wednesday, November 14, 2018 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.52 AM

കനത്ത മഴയും കാറ്റും: ജനജീവിതം ദുരിതത്തില്‍

uploads/news/2018/07/232108/2.jpg

കൊച്ചി: രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസഹമായി. ശനിയാഴ്‌ച രാത്രിയോടെ ശക്‌തിപ്രാപിച്ച മഴ, ഞായറാഴ്‌ചയും ഇന്നലെയും തുടര്‍ന്നു.
ഇതോടെ നഗരത്തിലെ താണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിലായി. കാനകളും തോടുകളും നിറഞ്ഞൊഴുകുകയാണ്‌. റോഡുകളും വെള്ളത്തിലാണ്‌. മഴയില്‍ നഗരത്തിലെ ഗതാഗതവും താറുമാറായി. മണിക്കൂറുകളോളം റോഡുകള്‍ ഗതാഗതക്കുരുക്കിലായി. വെള്ളക്കെട്ടില്‍ കുഴിയും കാനയും തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളും ചെറുകാറുകളും അപകടത്തില്‍പെടുകയാണ്‌.
അതേസമയം നഗരത്തിലെ താണ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി.
നിരവധി കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന കമ്മട്ടിപ്പാടം, പി ആന്‍ഡ്‌ ടി കോളനി, ഉദയകോളനി എന്നിവിടങ്ങളിലും എറണാകുളം സൗത്ത്‌, കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡ്‌ തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം വെള്ളം കയറി. പേരണ്ടൂര്‍ കനാലിനോടു ചേര്‍ന്നുകിടക്കുന്ന പി ആന്‍ഡ്‌ ടി കോളനിയില്‍ കനാല്‍ നിറഞ്ഞുകവിഞ്ഞ്‌ മലിനജലം വീടുകളിലേക്കു കയറിയതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വെള്ളത്തിലായി.
85ല്‍ അധികം കുടുംബങ്ങളാണ്‌ ഇവിടെ താമസിക്കുന്നത്‌. കമ്മട്ടിപ്പാടത്തെയും ഉദയാകോളനിയിലെയും അവസ്‌ഥ വ്യത്യസ്‌തമല്ല. കമ്മട്ടിപ്പാടത്തും ഉദയാകോളനിയിലും മാത്രമായി നൂറോളം വീടുകളാണുള്ളത്‌. വീടുകളില്‍ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനും കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോകാനുമൊന്നും സാധിക്കാത്ത അവസ്‌ഥയിലാണ്‌ പ്രദേശവാസികള്‍.
നഗരത്തില്‍ കലൂര്‍, പാലാരിവട്ടം, കാക്കനാട്‌ പ്രദേശങ്ങളിലും വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. മേനക ഷണ്‍മുഖം റോഡില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്‌ഥിതിയാണ്‌. മഹാരാജാസ്‌ കോളജ്‌, ലോ കോളജ്‌ ഭാഗങ്ങളില്‍ റോഡിലെ കുഴികള്‍ കാണാന്‍ സാധിക്കാത്ത വിധം വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുകയാണ്‌. പാലാരിവട്ടം കാക്കനാട്‌ റൂട്ടിലും സ്‌ഥിതി വ്യത്യസ്‌തമല്ല. വന്‍ കുഴികളാണ്‌ ഇവിടെ രൂപപ്പെട്ടിരിക്കുന്നത്‌. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികള്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കും ചെറു കാറുകള്‍ക്കും ഭീഷണിയാണ്‌.
മഴയ്‌ക്കൊപ്പം ഇടയ്‌ക്കിടെ ശക്‌തമായ കാറ്റും ഭീതി വിതയ്‌ക്കുന്നുണ്ട്‌. തീര ദേശങ്ങളിലും മഴ ദുരിതം വിതയ്‌ക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 10 Jul 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW