Thursday, November 15, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.52 AM

കൊച്ചിയിലെ 42 സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക്‌ തുടക്കം

uploads/news/2018/07/232107/1.jpg

പള്ളുരുത്തി: കൊച്ചി മണ്ഡലത്തില്‍ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി. മണ്ഡലത്തിലെ 42 സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളിലെ എല്‍.പി സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍ക്കുന്നതാണ്‌ പദ്ധതി.
കെ.ജെ. മാക്‌സി എം.എല്‍. എയുടെ അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ഭാരത്‌ പെട്രോളിയം കമ്പനി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
തോപ്പുംപടി ഔവര്‍ ലേഡീസ്‌ കോണ്‍വെന്റ്‌ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി ബി.പി.സി.എല്‍. ജനറല്‍ മാനേജര്‍ ജോര്‍ജ്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. സിസ്‌റ്റര്‍ മോളി അലക്‌സ് അധ്യക്ഷയായി. കെ.ജെ. മാക്‌സി എം.എല്‍.എ., ലളിതാ കെ.കെ. ,ഫാ ജോപ്പി കൂട്ടുങ്കല്‍, കെ.എം. റിയാദ്‌, ബെനഡിക്‌ട് ഫെര്‍ണാണ്ടസ്‌, കെ.കെ. കുഞ്ഞച്ചന്‍, ഷീബാ ലാല്‍, സിസ്‌റ്റര്‍ ലിസി ചക്കാലക്കല്‍, സിസ്‌റ്റര്‍ ബീന ജോസഫ്‌, സി.എസ്‌. ഗിരീഷ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 10 Jul 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW