Monday, November 19, 2018 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.51 AM

കൊച്ചി തുറമുഖത്ത്‌ ട്രെയ്‌ലര്‍ ബുക്കിങ്ങിന്‌ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നു

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത്‌ കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നു. ട്രാന്‍സ്‌ ഹബ്ബ്‌ എന്ന രീതിയില്‍ ഇന്ത്യയില്‍ ആദ്യമായാണ്‌ കൊച്ചിയിലിത്‌ തുടങ്ങുന്നത്‌. ഘട്ടംഘട്ടമായി ഇത്‌ മറ്റ്‌ മേജര്‍ തുറമുഖങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കുവാനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌. ട്രെയിലര്‍ രംഗത്ത്‌ നിലവിലുള്ള അനാരോഗ്യ മത്സരങ്ങള്‍ ഒഴിവാക്കുക. ലഭ്യത ഉറപ്പാക്കുക തുടങ്ങി വിവിധ തല ലക്ഷ്യങ്ങളുമായാണ്‌ സര്‍ക്കാര്‍ പുതിയ സം വിധാനമൊരുക്കുന്നത്‌. ഇതിനായി പ്രത്യേക കമ്പനി രുപീകരിച്ച്‌ ട്രെയിലര്‍ ഉടമകളെ ഇതില്‍ രജിസ്‌റ്റര്‍ ചെയ്യിക്കും. ബുക്കിങ്ങ്‌ മേഖലയില്‍ നിന്ന്‌ സേവന നിരക്കും യുസര്‍ ഫീയും ഈടാക്കിയുള്ളതാണ്‌ കമ്പനി വരുമാനം. നാറ്റ്‌പാക്ക്‌ തയാറാക്കിയ ട്രെയിലര്‍ നിരക്കുകളെ കുറിച്ച്‌ അടുത്തയാഴ്‌ച ട്രെയിലര്‍ ഉടമ ക്ലീയറിങ്ങ്‌ ഏജന്റസ്‌ പോര്‍ട്ട്‌ പ്രതിനിധികള്‍ തുടങ്ങിയവരുമായി സംസ്‌ഥാന തുറമുഖ വകുപ്പു മന്ത്രി ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അനാരോഗ്യ പ്രവണതകളും പ്രതിസന്ധികളും മൂലം ട്രെയിലര്‍ മേഖല നാശത്തിലേയ്‌ക്ക് നീങ്ങുകയായിരുന്നു. സംസ്‌ഥാനത്ത്‌ 3000 ത്തോളം കണ്ടെയ്‌നര്‍ ട്രെയിലറുകള്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ കണക്ക്‌. പുതിയ സംവിധാനത്തെ കുറിച്ച്‌ ട്രെയിലര്‍ ഉടമകള്‍ ബോധവല്‌ക്കരണ ചര്‍ച്ചകള്‍ നടത്തിവരികയാണ്‌.

Ads by Google
Advertisement
Tuesday 10 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW