Tuesday, September 25, 2018 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.51 AM

കായലില്‍ ചാടിയ യുവതിയെ യുവാക്കള്‍ രക്ഷപ്പെടുത്തി

മരട്‌: ഭര്‍ത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്യാന്‍ കായലില്‍ ചാടിയ യുവതിയെ സംഭവം കണ്ട്‌ നിന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട്‌ ആറ്‌ മണിയോടെ കുമ്പളം - പനങ്ങാട്‌ പാലത്തിലാണ്‌ സംഭവം. എരമല്ലൂര്‍ സ്വദേശിയായ ഇരുപത്തിമൂന്ന്‌കാരിയാണ്‌ ഭര്‍ത്താവുമായി പിണങ്ങി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. എരമല്ലൂരില്‍നിന്നും ബസ്‌ കയറി മാടവന ജങ്‌ഷനില്‍ ഇറങ്ങി പിന്നോട്ട്‌ നടന്ന്‌ കുമ്പളം - മാടവന പാലത്തിന്‌ മുകളിലെത്തി താഴെ പുഴയിലേക്ക്‌ ചാടുകയായിരുന്നു. ഇതേ സമയം കായലില്‍ ചൂണ്ടയിട്ട്‌ കൊണ്ടിരിക്കുകയായിരുന്ന കുമ്പളം നികര്‍ത്തില്‍ വീട്ടില്‍ സഫീര്‍, മാടവന കണങ്ങാട്ടുകര അഖില്‍ എന്നിവരാണ്‌ വഞ്ചിയില്‍ എത്തി യുവതിയെ രക്ഷപ്പെടുത്തിയത്‌.കായലില്‍ ആരോ വീഴുന്നത്‌ കണ്ട്‌ സഫീര്‍ വഞ്ചിയുമായി എത്തി മുങ്ങി താഴ്‌ന്ന് കൊണ്ടിരുന്ന യുവതിയെ കൈക്ക്‌ പിടിച്ചു രക്ഷപെടുത്താന്‍ ശ്രമിച്ചു.
എന്നാല്‍ യുവതി വഞ്ചിയില്‍ കയറാന്‍ കൂട്ടാക്കാതെ താന്‍ മരിക്കാന്‍ വേണ്ടി ചാടിയതാണെന്ന്‌ യുവതി പറഞ്ഞെങ്കിലും സഹീര്‍ യുവതിയെ അനുനയിപ്പിച്ചു കൈക്ക്‌ പിടിച്ചു കൊണ്ട്‌ തന്നെ വഞ്ചി തുഴഞ്ഞു അഖിലിനോടൊപ്പം കരയിലേക്ക്‌ എത്തുകയായിരുന്നു. ഇതേ സമയം യുവതി കായലിലേക്ക്‌ ചാടുന്നത്‌ കണ്ട്‌ ആളുകള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസും പാലത്തിലെത്തിയിരുന്നു. പനങ്ങാട്‌ പോലീസ്‌ യുവതിയെ സ്‌റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

Ads by Google
Advertisement
Tuesday 10 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW