Friday, September 14, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.51 AM

മണികണ്‌ഠന്‍ ചാല്‍ ചപ്പാത്ത്‌; മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

കോതമംഗലം: മണികണ്‌ഠന്‍ ചാല്‍ ചപ്പാത്ത്‌ വീണ്ടും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്‌ടര്‍ക്കും പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.
സിബി മാത്യു ഐ.പി.എസ്‌. രക്ഷാധികാരി ആയിട്ടുള്ള ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി.ബി. ജോണ്‍സണ്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്‌. ജനസംരക്ഷണ സമിതിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്‌ ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സില്‍ ഈ വിഷയം ഏറ്റെടുത്തിരുന്നു.
രണ്ട്‌ ആദിവാസി കുടികള്‍ ഉള്‍പ്പെടെ ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക സഞ്ചാരമാര്‍ഗം ആയ ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്ന്‌ കൗണ്‍സില്‍ സംസ്‌ഥാന കമ്മിറ്റി അറിയിച്ചു.

Ads by Google
Advertisement
Tuesday 10 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW