Thursday, November 15, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.18 AM

കാസര്‍കോട്‌ ഉപ്പളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു

uploads/news/2018/07/232057/1.jpg

ഉപ്പള(കാസര്‍കോട്‌): ഗൃഹപ്രവേശനച്ചടങ്ങ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്‌കോര്‍പ്പിയോ ജീപ്പില്‍ ചരക്ക്‌ ലോറിയിടിച്ച്‌ സ്‌ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞ്‌ ഉള്‍പ്പെടെ 13 പേര്‍ക്ക്‌ അപകടത്തില്‍ പരുക്കേറ്റു. ഇന്നലെ രാവിലെ 6 മണിയോടെ ഉപ്പള നയാബസാറിലാണ്‌ നാടിനെ നടുക്കിയ അപകടം. തലപ്പാടി കെ.സി. റോഡിലെ പരേതനായ മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ(30), അസ്‌മ (28), അസ്‌മയുടെ ഭര്‍ത്താവ്‌ ഇംതിയാസ്‌ (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ്‌ മുഷ്‌താഖ്‌(38) എന്നിവരാണ്‌ മരിച്ചത്‌. അസ്‌മയുടെ മക്കളായ സല്‍മാന്‍ (16), അബ്‌ദുല്‍ റഹ്‌മാന്‍ (12), മാഷിദ(10), അമല്‍ (ആറ്‌), ആബിദ്‌ (എട്ട്‌ മാസം), നസീമയുടെ മക്കളായ ഷാഹിദ്‌(16), ആഫിയ (9), ഫാത്തിമ(ഒന്ന്‌), മുഷ്‌താഖിന്റെ ഭാര്യ സൗദ മക്കളായ സവാദ്‌(12), ഫാത്തിമ (10), അമര്‍ (5), സുമയ്യ (3) എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ ചിലരെ ഉപ്പളയിലെ സ്വകാര്യആസ്‌പത്രിയിലും മറ്റുള്ളവരെ മംഗളൂരു ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. മരണപ്പെട്ട ഇംതിയാസും മുഷ്‌താഖും ഉള്ളാള്‍ മുക്കച്ചേരി സ്വദേശികളാണ്‌. പാലക്കാട്‌ മംഗള ഡാമിന്‌ സമീപത്ത്‌ ബീഫാത്തിമയുടെ വേറൊരു മകളായ റുഖിയയുടെ ഗൃഹപ്രവേശന ചടങ്ങായിരുന്നു ഞായറാഴ്‌ച. ചടങ്ങ്‌ കഴിഞ്ഞ്‌ കുടുംബം വൈകിട്ട്‌ പാലക്കാട്ടുനിന്ന്‌ സ്‌കോര്‍പ്പിയോ ജീപ്പില്‍ പുറപ്പെട്ടു. രാവിലെ നയാബസാറിലെത്തിയപ്പോള്‍ മഹാരാഷ്ര്‌ടയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ പോവുകയായിരുന്ന ചരക്ക്‌ ലോറി ഇടിക്കുകയായിരുന്നു. സംഭവം കണ്ട്‌ ഓടിക്കൂടിയ ആളുകള്‍ സ്‌കോര്‍പ്പിയോ വെട്ടിപ്പൊളിച്ചാണ്‌ മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്‌. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ഉപ്പളയിലെയും മംഗളൂരുവിലെയും ആസ്‌പത്രികളിലെത്തിക്കുകയും ചെയ്‌തു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തിയ ശേഷം മംഗല്‍പാടി ആസ്‌പത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. പിന്നിട്‌ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

Ads by Google
Advertisement
Tuesday 10 Jul 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW