Friday, September 14, 2018 Last Updated 17 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.24 AM

വര്‍ഗീയതയും മതാന്ധതയും വിദ്യാഭ്യാസ മേഖലയില്‍നിന്ന്‌ അകറ്റി നിര്‍ത്തണം: മന്ത്രി

uploads/news/2018/07/231822/4.jpg

കൊച്ചി: വര്‍ഗീയതയും മതാന്ധതയും വിദ്യാഭ്യാസമേഖലയില്‍നിന്ന്‌ അകറ്റി നിര്‍ത്തണമെന്നു മന്ത്രി കെ.ടി. ജലീല്‍. മഹാരാജാസ്‌ കോളജില്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ മരണത്തിന്റെ തിരശീലയ്‌ക്ക് പിന്നില്‍ ഇവ രണ്ടുമായിരുന്നുവെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
എറണാകുളം നിയോജക മണ്ഡലത്തില്‍ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്‌ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കായി എം.എല്‍.എ. ഹൈബി ഈഡന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണോദ്‌ഘാടനം സെന്റ്‌ തേരേസാസ്‌ കോളജില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രജ്‌ഞനാകണമെന്ന ലക്ഷ്യത്തോടെ എറണാകുളത്തിന്റെ മണ്ണിലെത്തി പിന്നീട്‌ വര്‍ഗീയ ശക്‌തികളുടെ കൊലക്കത്തിക്ക്‌ ഇരയായ അഭിമന്യുവിന്റെ ജീവിതം പാഠമാകണം. വര്‍ഗീയതയ്‌ക്ക് അടിമപ്പെടാതെ വരുംകാലത്തിനായി കര്‍മ്മം ചെയ്യുകയാണ്‌ വേണ്ടതെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമാ നടനാകണമെന്ന തീവ്രമായ ആഗ്രഹമാണ്‌ തന്നെ സൃഷ്‌ടിച്ചത്‌. പരീക്ഷകളില്‍ ഉന്നത വിജയം കരസ്‌ഥമാക്കിയവര്‍ ജീവിതത്തില്‍ വിജയിക്കണമെന്നില്ല.
ഈ ലോകം തോറ്റവരുടേതുകൂടിയാണ്‌. കഠിനധ്വാനമാണ്‌ ജീവിതവിജയത്തിന്റെ കാതലെന്നും ജയസൂര്യ പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി. തോമസ്‌ എം.പി, ജില്ലാ കലക്‌ടര്‍ മുഹമ്മദ്‌ വൈ. സഫീറുള്ള, ഡപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയോജകമണ്ഡലത്തിലെ 56 സ്‌കൂളുകളില്‍ നിന്നായി 1100 വിദ്യാര്‍ഥികളാണ്‌ എം.എല്‍.എ അവാര്‍ഡ്‌ ഏറ്റുവാങ്ങാനെത്തിയത്‌.
സിവില്‍ സര്‍വീസ്‌ ജേതാക്കളായ ശിഖ സുരേന്ദ്രന്‍, അഭിജിത്‌ ആര്‍. ശങ്കര്‍, അഞ്‌ജന ഉണ്ണികൃഷ്‌ണന്‍, അനന്ദ്‌ മോഹന്‍, ഇഹ്‌ജാസ്‌ അസ്ലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സി.ബി.എസ്‌.ഇ പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക്‌ നേടിയ ശ്രീലക്ഷ്‌മി, അഞ്ചാം റാങ്ക്‌ നേടിയ നിയ സൂസന്‍ ചാലി തുടങ്ങിയവരും അവാര്‍ഡ്‌ ഏറ്റുവാങ്ങാനെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക്‌ നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

Ads by Google
Advertisement
Monday 09 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW