Saturday, November 17, 2018 Last Updated 58 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.24 AM

ഫ്രാന്‍സിസ്‌ മാര്‍പാപ്പയും പാത്രിയര്‍ക്കീസ്‌ ബാവയും സംയുക്‌തപ്രാര്‍ത്ഥന നടത്തി

uploads/news/2018/07/231821/3.jpg

കൊച്ചി: പശ്‌ചിമേഷ്യയില്‍ ക്രൈസ്‌തവര്‍ നേരിടുന്ന പീഡകള്‍ക്കെതിരേ ഇറ്റലിയിലെ ബാരിയില്‍ മദ്ധ്യപൗര്യസ്‌ത്യ സഭകളുടെ തലവന്‍ന്മാരും ഫ്രാന്‍സിസ്‌ മാര്‍പാപ്പയും സംയുക്‌തപ്രാര്‍ത്ഥന നടത്തി.
ആകമാന സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷന്‍ പരി. ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയും കോണ്‍സ്‌റ്റാന്റിനോപ്പിള്‍, അലക്‌സാന്ത്രിയ സഭകളുടെയും സഭാവിഭാഗങ്ങളുടെയും തലവന്മാരും സംബന്ധിച്ചു. മധ്യപൗര്യസ്‌ത്യ മേഖലയിയില്‍ ക്രൈസ്‌തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഒന്നിച്ചു നില്‍ക്കണമെന്നു സഭാ തലവന്മാര്‍ ആഹ്വാനം ചെയ്‌തു. തങ്ങള്‍ അവരോടൊപ്പമുണ്ടെന്നും മധ്യകിഴക്കു നിന്നാണു ലോകം മുഴുവന്‍ വിശ്വാസത്തിന്റെ വെളിച്ചം പടര്‍ന്നതെന്നും ഫ്രാന്‍സിസ്‌ മാര്‍പാപ്പ അനുസ്‌മരിച്ചു.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ അവിടെ നിലനില്‍പ്പില്ലാതായിരിക്കുകയാണ്‌. ക്രൈസ്‌തവരല്ലാത്ത ദേശം മധ്യപൗര്യസ്‌ത്യ ദേശമല്ല. ഇതിനെതിരേ ലോക ശബ്‌ദമുയരണം. ഈ നാട്‌ ഇപ്പോള്‍ വിതുമ്പുകയാണ്‌. അവരുടെ കണ്ണീരോപ്പാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും. മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. സുറിയാനിയിലും ഇംഗ്ലീഷിലുമാണു പരി. ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമാന്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രാര്‍ത്ഥന നടത്തിയത്‌. യഹൂദാ സ്‌ത്രീയുടെ പുത്രനായി ബത്‌ലഹേമില്‍ ജനിച്ചവന്‍ സമാധാനത്തിന്റെ രാജകുമാരനാണ്‌. അവന്റെ രക്‌തമാണു ആബേലിന്റെയും കായേന്റെയും സന്തതികളുടെമേല്‍ തളിക്കപ്പെട്ടു അവരെ പൊരുത്തപ്പെടുത്തിയത്‌. ഇവരുടെ സന്തതികള്‍ തമ്മിലുള്ള വിഭജനത്തിന്റെ മതില്‍ അവന്‍ തകര്‍ത്തു.
അവന്റെ ഉയര്‍ത്തേഴുനേപ്പിലൂടെ ലോകത്തിനു സമാധാനം നല്‍കി. അവന്റെ വേലക്കാരായ രണ്ടു ബിഷപ്പുമാരെയും ഏതാനും വൈദികരെയും കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. അവരുടെ സുരക്ഷിതമായ മടങ്ങിവരവിനു ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ബാവ പറഞ്ഞു. പാത്രിയര്‍ക്കാ വികാരി മോര്‍ തിമോത്തിയോസ്‌ മത്താ അല്‍ ഘോറി, പാത്രിയര്‍ക്കാ സെക്രട്ടറി ജോസഫ്‌ ബാലി റമ്പാന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. എ.ഡി. 325 ല്‍ കോണ്‍സ്‌റ്ററ്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത നിഖ്യാ സുന്നഹദോസിലാണു ഭരണസൗകര്യത്തിനായി ലോക ക്രൈസ്‌തവ സഭയെ റോം (പടിഞ്ഞാറ്‌), അന്തോഖ്യ (കിഴക്ക്‌), കോണ്‍സ്‌റ്റാന്റിനോപ്പിള്‍ (വടക്ക്‌), അലക്‌സാന്ത്രിയ (തെക്ക്‌) എന്നിങ്ങനെ നാലു സിംഹാസനങ്ങളായി തിരിച്ചത്‌. ഈ സഭകള്‍ക്കു ഇന്നു നിരവധി ഉപവിഭാഗങ്ങളുമുണ്ട്‌. നാലു സിംഹാസനങ്ങളുടെയും തലവന്മാര്‍ ഒത്തുചേരുന്നത്‌ അപൂര്‍വമാണ്‌.

Ads by Google
Advertisement
Monday 09 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW