Wednesday, November 14, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.24 AM

ബൂട്ടിയയുടെ ഇഷ്‌ടം ഫ്രാന്‍സിനൊപ്പം

uploads/news/2018/07/231820/2.jpg

കൊച്ചി: ലോകകപ്പ്‌ ഫുട്‌ബോളില്‍ ഫ്രാന്‍സ്‌ കിരീട മണിയുമെന്ന്‌ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈച്ചുങ്‌ ബൂട്ടിയ. ഈ ലോകകപ്പില്‍ ബെല്‍ജിയവും മികച്ച മത്സരമാണ്‌ പുറത്തെടുക്കുന്നത്‌. എന്നാല്‍ വിജയ സാധ്യതയുള്ള ടീം ഫ്രാന്‍സാണെന്ന്‌ ബൂട്ടിയ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. എറണാകുളം മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ഷൂട്ട്‌ ദ റെയിന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയതാണ്‌ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍. ഇന്നലെ വൈകിട്ട്‌ നടന്ന ഫൈനല്‍ മത്സരത്തിനു മുമ്പ്‌ ഇരുടീമംഗങ്ങളെയും പരിചയപ്പെട്ടശേഷം മുന്‍ കേരളാ താരങ്ങളായ റൂഫസ്‌ ഡിസൂസ, ടി.എ. ജാഫര്‍ എന്നിവരുമായി ബൈച്ചുങ്‌ ബൂട്ടിയ വിശേഷം പങ്കുവച്ചു. മഴ ഫുട്‌ബോള്‍ വിത്യസ്‌തമായ അനുഭവമാണെന്ന്‌ ബൂട്ടിയ പറഞ്ഞു.
വൈകിട്ട്‌ നടന്ന ഫൈനലില്‍ ഫോഗ്‌ ടി.പി.സി മണ്‍സൂണിനെ പരാജയപ്പെടുത്തി മലബാര്‍ എസ്‌കേപ്പ്‌ കിരീടം നേടി. ഹൈബി ഈഡന്‍ എം.എല്‍.എ ട്രോഫികള്‍ വിതരണം ചെയ്‌തു. കെ.ടി.എം പ്രസിഡന്റ്‌ ബേബി മാത്യു, ഭാരവാഹി തോമസ്‌ വര്‍ഗീസ്‌ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രചാരണാര്‍ഥം കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം പ്രഫഷണല്‍സ്‌ ക്ലബിന്റെ ആഭിമുഖ്യത്തിലാണ്‌ മഴപ്പന്തുകളി ഷൂട്ട്‌ ദ റയിന്‍ സംഘടിപ്പിരിക്കുന്നത്‌. ശനിയാഴ്‌ച കെ.വി. തോമസ്‌ എം.പിയാണ്‌ മത്സരം ഉദ്‌ഘാടനം ചെയ്‌തത്‌. കേരള ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി കിക്കോഫ്‌ നിര്‍വഹിച്ചു. സംസ്‌ഥാനത്തെ പ്രമുഖ ഹോട്ടലുകളുടെയും ട്രാവല്‍ കമ്പനികളുടെയും 24 ടീമുകളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

Ads by Google
Advertisement
Monday 09 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW