Saturday, November 17, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.24 AM

കോതമംഗലത്ത്‌ അപകട പരമ്പര

uploads/news/2018/07/231819/1.jpg

കോതമംഗലം: യുവതി ഓടിച്ച കാര്‍ നെല്ലിക്കുഴിയില്‍ അപകടത്തില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ രക്ഷപെട്ടത്‌ അത്ഭുതകരമായി. ഇന്ന്‌ വിവാഹ നിശ്‌ചയം നടക്കാനിരിക്കെ നെല്ലിമറ്റം സ്വദേശിയായ വധുവും കുടുംബവും സ്വര്‍ണം വാങ്ങി തിരിച്ചു വരവെ ശനായാഴ്‌ച രാത്രി ഒന്നരയോടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. യുവതിയുടെ അച്‌ഛനും അമ്മയൂം സഹോദരിയുമാണ്‌ കാറിലുണ്ടായിരുന്നത്‌.
എല്ലാവര്‍ക്കും നിസാരപരുക്കേറ്റു. യുവതി ഉറങ്ങിപോയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു. നെല്ലിക്കുഴി ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ കീഴില്‍ വരുന്ന ഫര്‍ണിച്ചര്‍ കടയുടെ ഏഴോളം ഇരുമ്പ്‌ തൂണുകളും അമ്പലത്തിന്റെ കമാനവും തകര്‍ത്താണ്‌ കാര്‍ നിന്നത്‌.
കുടുബം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ കമാനത്തിന്റെ തൂണുകളും കമാനവും ഉള്‍പ്പടെ ഡ്രൈവിങ്‌ സീറ്റിലേക്ക്‌ ആഴ്‌ന്നിറങ്ങി.വന്‍ ശബ്‌ദത്തോടെയാണ്‌ അപകടം ഉണ്ടായത്‌. ഇരുമ്പ്‌ പൈപ്പുകള്‍ പറിഞ്ഞ്‌ അതില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ നിലം പൊത്തുകയും കമാനം വീണതുമാണ്‌ വന്‍ ശബ്‌ദത്തിന്‌ കാരണമായത്‌.
ഉടനെ പരിസരവാസികള്‍ ഓടി കൂടി രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു. ഇന്നലെ തന്നെ ഇഞ്ചത്തൊട്ടിക്ക്‌ സമീപം സ്വകാര്യ ബസും കെ.എസ്‌.ആര്‍.ടി.സി.ബസും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. കെ.എസ്‌.ആര്‍.ടി.സി.ബസിന്റെ ബ്രേക്ക്‌ നഷ്‌ടപ്പെട്ടതാണ്‌ അപകടകാരണമെന്ന്‌ പറയുന്നു.
ഇന്നലെ വൈകിട്ട്‌ നെല്ലിമറ്റം കോളനിപ്പടി കലാഗൃഹം വളവില്‍ വേങ്ങൂര്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികളുടെ കാറില്‍ ഇടിച്ചതായിരുന്നു മറ്റൊരപകടം. ദമ്പതികളുടെ കാര്‍ പത്തടിയോളം താഴേക്ക്‌ നിയന്ത്രണം വിട്ട്‌ തെന്നിമാറി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കില്ല.
കാര്‍ നിര്‍ത്താതെ പോയ യുവാക്കളെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കോതമംഗലം പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി. ശനിയാഴ്‌ച വൈകിട്ട്‌ കുത്തുകുഴിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക്‌ സാരമായി പരുക്കേറ്റിരുന്നു. ഇവരില്‍ ചെന്ത്രാപ്പിന്നി മുട്ടിക്കടവില്‍ അന്‍സാര്‍ അലി(25)യെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Monday 09 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW