Tuesday, November 20, 2018 Last Updated 36 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.23 AM

സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്ന്‌

അങ്കമാലി: തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്നാവശ്യം ശക്‌തമായി. 40 കിടക്കകള്‍ ഉള്ള രണ്ട്‌ വാര്‍ഡുകള്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്ക്‌ യാതൊരു ഗുണവും ഇല്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കതെ കിടന്ന്‌ നശിക്കുന്നു.തറവൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ ദിവസവേതനത്തിന്‌ ഡോക്‌ടര്‍മാരെ ഉടനെ നിയമിക്കാന്‍ നടപടി എടുക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു.ശിവജിപുരം,വാതക്കാട്‌, പുല്ലാനി, കിടങ്ങൂര്‍, പെരിങ്ങാംപറമ്പ്‌ ,യോര്‍ദ്ധനാപുരം, ആനപ്പാറ, അയ്യംമ്പുഴ, മഞ്ഞപ്ര, മൂക്കന്നൂര്‍ തുടങ്ങിയ മേഖകളില്‍ ഭിന്നും 300 ല്‍ പരം രോഗബാധിതര്‍ ദിവസേന ഒ.പില്‍ എത്തുന്നു.എന്നാല്‍, കൂടുതല്‍ ചികിത്സ വേണ്ട വരെ കിടത്തി ചികിത്സിക്കാന്‍ നടപടികള്‍ വേണമെന്നും, പനിക്കായി 24 മണിക്കൂറും ഒ.പി. പ്രവര്‍ത്തിപ്പിക്കണമെന്നും പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പനി പടര്‍ന്ന്‌ പിടിച്ചിട്ടും.കൊതുകുനിവാരണത്തിന്‌ നടപടി എടുക്കാത്തതില്‍ ബി.ജെ.പി. പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു. ഉടനെ നടപടി ഉണ്ടായില്ലെങ്കില്‍ പഞ്ചായത്തിലേയ്‌ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി.
ബിജെ.പി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ കെ.ടി ഷാജി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ്‌ പി.എന്‍ സതീശന്‍ ഉദ്‌ഘാടനം ചെയ്‌തു.
വൈസ്‌ പ്രസിഡന്റ്‌ ബിജു പുരുഷോത്തമന്‍, കെ.ജി ഷാജി, ബാബു ശിവജി പുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 09 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW