Friday, November 16, 2018 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.23 AM

കിണര്‍ ഇടിഞ്ഞു താഴ്‌ന്നു: വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലുവ : അമ്പാട്ടുകാവ്‌ ക്ഷേത്രത്തിന്‌ പിന്‍വശം പനപ്പിള്ളി കുഞ്ഞുമുഹമ്മദിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു. കിണറിന്‌ അരുകിലുണ്ടായിരുന്ന കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കുല്‍സു അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ ആറരയോടെയാണ്‌ സംഭവം. വീടിനോട്‌ ചേര്‍ന്നാണ്‌ കിണര്‍. കുല്‍സു കിണറിന്‌ അരികിലേക്ക്‌ വരുമ്പോഴാണ്‌ സംഭവം. ആദ്യം ചെറിയ ശബ്‌ദം കേട്ടപ്പോള്‍ പൂച്ചയും മറ്റും ഓടിയതാണെന്നാണ്‌ ധരിച്ചത്‌. പിന്നാലെ ശക്‌തമായ ശബ്‌ദം കേട്ടതോടെ കുല്‍സു നിന്നു. തൊട്ടുപിന്നാലെ അരഭിത്തി ഉള്‍പ്പെടെ കിണര്‍ പൂര്‍ണമായി താഴേക്ക്‌ ഇരിക്കുകയായിരുന്നു. രണ്ട്‌ കാല്‍നട കൂടി മുന്നോട്ട്‌ വച്ചിരുന്നെങ്കില്‍ കുല്‍സുവും കിണറിനകത്ത്‌ പെടുമായിരുന്നു. കിണര്‍ വീടിനോട്‌ ചേര്‍ന്നായതിനാല്‍ വീടും അപകടാവസ്‌ഥയിലാണ്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉദയകുമാര്‍, പ്രതിപക്ഷ നേതാവ്‌ ബാബു പുത്തനങ്ങാടി, അംഗങ്ങളായ ലിനേഷ്‌ വര്‍ഗീസ്‌, മുഹമ്മദ്‌ ഷിയാസ്‌, പി.എസ്‌. യൂസഫ്‌, കെ.എ. അലിയാര്‍, കെ.കെ. ജമാല്‍, നസീര്‍ ചൂര്‍ണ്ണിക്കര തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പ്രകൃതി ക്ഷോഭത്തില്‍പ്പെടുത്തി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 09 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW