Wednesday, November 21, 2018 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.23 AM

സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതായി ആരോപണം

ആലുവ: മാറമ്പിള്ളിയില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത്‌ പണികഴിപ്പിച്ചിട്ടുള്ള ഡോ. അംബേദ്‌കര്‍ ഹാളിന്‌ സമീപം സന്ധ്യയായാല്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുകയാണത്രെ. കുറേനാളായി അടച്ചിട്ടിരുന്ന ഹാള്‍ തുറന്നതോടെയാണ്‌ പല പ്രദേശങ്ങളില്‍നിന്നായി എത്തുന്ന സാമൂഹിക വിരുദ്ധര്‍ ഇവിടം താവളമായത്‌.
വണ്ടിക്കച്ചവടം മുതല്‍ കഞ്ചാവ്‌ വില്‍പ്പന വരെ ഇവിടെ നടക്കുന്നതായാണ്‌ ആരോപണം. ചോദിക്കാനോ പറയാനോ ആളില്ലാത്ത അവസ്‌ഥയാണ്‌. ലക്ഷങ്ങള്‍ ചിലവാക്കി മതിലും ഗേറ്റും നിര്‍മ്മിച്ച്‌ ഹാള്‍ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ ഇത്‌ എപ്പോളും തുറന്നിട്ടിരിക്കുകയാണ്‌. പഞ്ചായത്തിന്റെ മൂക്കിന്‌ താഴെ ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന്‌ യാതൊരു നടപടിയും ഇല്ല. പഞ്ചായത്തിന്‌ മുന്നിലെ പാതകള്‍ പൂര്‍ണമായും കയ്യേറിക്കഴിഞ്ഞു . രാഷ്‌ട്രീയക്കാരുടെയും സ്വകാര്യ സ്‌ഥാപന - സംഘടനകളുടെയും വമ്പന്‍ പരസ്യബോര്‍ഡുകളും ഇവിടെ തടസം സൃഷ്‌ടിക്കുന്നുണ്ട്‌. ഇവരില്‍ നിന്നൊക്കെ പരസ്യവരുമാനം കിട്ടുമെങ്കിലും അതൊന്നും വാങ്ങാനോ നടപടി എടുക്കാനോ പഞ്ചായത്തിന്‌ താല്‍പ്പര്യമില്ല.
കയ്യേറ്റം മൂലം വാഹനങ്ങള്‍ക്ക്‌ പാര്‍ക്‌ ചെയ്യാന്‍ സ്‌ഥലമില്ലാതായി. ഈ സാഹചര്യത്തിലാണ്‌ വാഹന ഉടമകള്‍ ഹാളിനു മുന്നിലെ സ്‌ഥലം പാര്‍ക്കിങിന്‌ ഉപയോഗിക്കുന്നത്‌.
ഈ ഭാഗത്ത്‌ സന്ധ്യകഴിഞ്ഞാല്‍ പൊലീസിന്റെ നിരീക്ഷണം ആവശ്യമാണ്‌. സാമൂഹിക വിരുദ്ധര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ മാറമ്പള്ളി പൗരസമിതി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 09 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW