Wednesday, November 21, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.12 AM

ഗുരുനാനാക്ക്‌ ആവിഷ്‌ക്കരിച്ച ഗുര്‍മത്‌ സംഗീതം അവതരിപ്പിച്ച്‌ അലങ്കാര്‍ സിംഗ്‌

uploads/news/2018/07/231351/3.jpg

കാലടി: അദൈ്വതഭൂമിയെ ഭക്‌തിസാന്ദ്രമാക്കിക്കൊണ്ട്‌ സിക്ക്‌ മത സ്‌ഥാപകന്‍ ഗുരുനാനാക്ക്‌ ആവിഷ്‌ക്കരിച്ച ഗുര്‍മത്‌ സംഗീത പെരുമഴയില്‍ ശ്രീശങ്കര നാട്യമണ്ഡപം.
പ്രശസ്‌ത സംഗീതജ്‌ഞനും ഗുര്‍മത്‌ സംഗീതത്തില്‍ കേന്ദ്ര സംഗീത നാടക അക്കാഡമി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാര ജേതാവും പഞ്ചാബി സര്‍വ്വകലാശാല മ്യൂസിക്‌ വിഭാഗം പ്ര?ഫസറുമായ ഡോ. അലങ്കാര്‍ സിംങ്ങാണ്‌ ഗുരുബാണി സംഗീതം അവതരിപ്പിച്ചത്‌. 500 വര്‍ഷം പഴക്കമുളള ഈ സംഗീതം ഗുരുദ്വാരകകളില്‍ നിന്ന്‌ വേദികളില്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയത്‌ സിക്ക്‌ മത ഗുരുക്കന്മാരുടെ ശ്രമഫലമാണ്‌. എങ്കിലും ഭക്‌തിസാന്ദ്രമായ ഈ സംഗീതം, ശ്രീശങ്കര നാട്യമണ്ഡപത്തില്‍ എത്തിച്ചേര്‍ന്ന ആസ്വാദകര്‍ ടവല്‍ തലയില്‍ ചുറ്റിക്കൊണ്ടാണ്‌ ആസ്വദിച്ചത്‌. സംഗീതത്തിന്റെ തനിമ ചോരാതെയാണ്‌ ഇപ്പോഴും അവതരണങ്ങള്‍ നടക്കുന്നത്‌. രവീന്ദര്‍ സിംങ്ങ്‌ റബാബും ജഗ്‌മോഹന്‍ സിംങ്ങ്‌ തബലയും വായിച്ചു.
ഡോ. അലങ്കാര്‍ സിംങ്ങ്‌ പട്‌ത്താല്‍ എന്ന പ്രത്യേക ശബദ്‌ അവതരണത്തോടെ സംഗീത പരിപാടി ആരംഭിച്ചു. ഹിന്ദുസ്‌ഥാനി സംഗീതത്തിലെ കാനഡ രാഗത്തിലുളള ഈ ശബദ്‌ ഏകതാളം ഉള്‍പ്പെടെ നിരവധി താളങ്ങളില്‍ അവതരിപ്പിച്ചു.
ആസ രാഗത്തില്‍ ഒഹാ പ്രേം പിരി എന്ന ശബദില്‍ ഈശ്വരന്‍ വിവിധ നാമങ്ങളില്‍ ആണെങ്കിലും ഏകമാണ്‌ എന്ന സന്ദേശം നല്‌കി. റാം, ഗോപാല്‍ എന്നീ ദൈവ നാമങ്ങള്‍ ആലപിച്ചുകൊണ്ടാണ്‌ ഈ സന്ദേശം നല്‌കിയത്‌. സാഹിബ്‌ മേരാ മിഹിര്‍വാന്‍ എന്ന ശബദില്‍ തനിക്ക്‌ ഭഗവാന്റെ അനുഗ്രഹം മാത്രം മതി, സ്വര്‍ണ്ണമോ ധനമോ ആവശ്യമില്ല. ഭഗവാന്റെ പ്രേമത്തിനായി ഞാനെല്ലാം അവിടേക്ക്‌ സമര്‍പ്പിക്കുന്നു. സിക്ക്‌ മതത്തിലെ ഏറ്റവും ശ്രദ്ധേയാമായ എക ദൈവമെന്ന സന്ദേശമാണ്‌ സംഗീത പരിപാടിയില്‍ ഉടനീളം ഡോ. അലങ്കാര്‍ സിംങ്ങ്‌ ഉയര്‍ത്തി കാട്ടിയത്‌.
ശ്രീശങ്കര നാട്യമണ്ഡപത്തില്‍ എത്തിയ കലാകാരന്മാരെ വിദ്യാര്‍ത്ഥിനികള്‍ കേരളീയ ശൈലിയില്‍ പൂത്താലമേന്തി സ്വീകരിച്ചു.
റോജി എം.ജോണ്‍ എം.എല്‍.എ. പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കരാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ചേമ്പര്‍ ഓഫ്‌ കോമേഴ്‌സ് ഇന്‍ഡസ്‌ട്രീസ്‌ മുന്‍ അധ്യക്ഷന്‍ ജസ്‌ബീര്‍ സിംങ്ങ്‌ ചൗള നടത്തി.
ഇ.എന്‍.വിശ്വനാഥന്‍ ആദ്യപ്രതി സ്വീകരിച്ചു. പ്ര?ഫ. പി.വി.പീതാംബരന്‍, സുധാ പീതാംബരന്‍, എന്‍.ഗംഗകുമാര്‍, കെ.കെ.കുഞ്ഞപ്പന്‍, എ.ആര്‍. അനില്‍കുമാര്‍, ടി.ജി.ഹരിദാസ്‌, ജാന്‍സി വര്‍ണ്മീസ്‌, ഇ.എന്‍. വിശ്വനാഥന്‍ എന്നിവര്‍ കലാകാരന്മാര്‍ക്ക്‌ പൊന്നാടയും സ്‌മരണികയും നല്‍കി.

Ads by Google
Advertisement
Saturday 07 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW