Friday, September 14, 2018 Last Updated 20 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.12 AM

ഓര്‍മകള്‍ നിറഞ്ഞ്‌ അഭിമന്യു അനുസ്‌മരണം അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ മതഭ്രാന്ത്‌: പ്രഫ. എം.കെ. സാനു

uploads/news/2018/07/231350/2.jpg

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ക്യാമ്പസ്‌ രാഷ്ര്‌ടീയമല്ല, മതഭ്രാന്താണെന്ന്‌ പ്ര?ഫ. എം. കെ സാനു പറഞ്ഞു. എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി മഹാരാജാസ്‌ കോളേജില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തെ ഗ്രസിച്ച മതഭ്രാന്ത്‌ തന്നെയാണ്‌ അഭിമന്യുവിന്റെ ജീവനെടുത്തത്‌. മതഭ്രാന്തുള്ളവര്‍ മനുഷ്യപിശാചുക്കളാണ്‌. മതം മതത്തിന്റെ മേഖലയിലാണ്‌ നില്‍ക്കേണ്ടത്‌. മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ പ്രായോഗിക കര്‍മങ്ങളില്‍ മതം എന്ന്‌ ഇടപെടാന്‍ തുടങ്ങിയോ, അന്നുമുതല്‍ കിരാതവാസനകള്‍ വളര്‍ന്നുതുടങ്ങി. ചിന്താശീലങ്ങള്‍ മരവിപ്പിച്ചും ഇല്ലാതാക്കിയും മതം മനുഷ്യമനസ്സുകളില്‍ പൈശാചിക വാസനയും വിദ്വേഷവും വളര്‍ത്തിയതിന്റെ ഫലമാണ്‌ അഭിമന്യുവിന്റെ കൊലപാതകം.
കൊലയെ വിശുദ്ധീകരിക്കുന്ന പ്രവണത വളരുകയാണ്‌.
അന്നും ഇന്നും ക്യാമ്പസ്‌ രാഷ്ര്‌ടീയം വിദ്യാര്‍ഥികള്‍ക്ക്‌ ഒരു ദോഷവും വരുത്തിയിട്ടില്ല. രാഷ്ര്‌ടീയമില്ലാത്ത ക്യാമ്പസുകളില്‍നിന്ന്‌ പുറത്തിറങ്ങുന്ന കുട്ടികള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുനേരെ പുച്‌ഛം പ്രകടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. എന്നാല്‍ ക്യാമ്പസ്‌ രാഷ്ര്‌ടീയത്തിലൂടെ വളരുന്ന തലമുറ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അത്‌ പരിഹരിക്കാനുള്ള ഉത്തരവാദിത്തം നിശ്‌ചയദാര്‍ഢ്യത്തോടെ ഏറ്റെടുക്കുകയും ചെയ്യും. ആ ഉത്തരവാദിത്തത്തില്‍ അഭിപ്രായവ്യത്യാസങ്ങല്‍ പ്രകടമാണ്‌. ആ അഭിപ്രായ വ്യത്യാസം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ക്യാമ്പസ്‌ രാഷ്ര്‌ടീയത്തിലൂടെ സാധിക്കും. ക്യാമ്പസ്‌ രാഷ്ര്‌ടീയത്തിലൂടെ വളര്‍ന്നവര്‍ ത്യാഗത്തിന്റെയും സേവനത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജീവിതം സമൂഹത്തിന്റെ പുരോഗതിക്കായി സമര്‍പ്പിക്കുന്നത്‌ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ്‌ കോളേജില്‍ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിമന്യു അനുസ്‌മരണം പ്ര?ഫ. എം കെ സാനു ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ അമല്‍ കെ ജോസ്‌ അധ്യക്ഷനായി. സൈമണ്‍ ബ്രിട്ടോ, എസ്‌ രമേശന്‍, എന്‍ സി മോഹനന്‍, ടി സത്യപാല്‍, സിഐസിസി ജയചന്ദ്രന്‍, എന്‍ കെ വാസുദേവന്‍, ടി അഹമ്മദ്‌, എസ്‌എഫ്‌ഐ സംസ്‌ഥാന പ്രസിഡന്റ്‌ വിനീഷ്‌, വൈസ്‌ പ്രസിഡന്റ്‌ ശില്‍പ്പ സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ്‌, എം എസ്‌ ശരത്ത്‌, ഡോ. എം എസ്‌ മുരളി, വിഷ്‌ണു വേണുഗോപാല്‍, ടി എസ്‌ സജിത, ടി വി വൈശാഖ്‌ എന്നിവര്‍ സംസാരിച്ചു.
കെഎസ്‌യു, എഐഎസ്‌എഫ്‌ പ്രധിനിധികളും പങ്കെടുത്തു.

Ads by Google
Advertisement
Saturday 07 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW