Wednesday, January 23, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.12 AM

തറ ഇടിഞ്ഞുവീണു; കച്ചേരിത്താഴത്ത്‌ ട്രാന്‍സ്‌ഫോമര്‍ നിലംപൊത്തി

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത്‌ സ്‌ഥാപിച്ചിരുന്ന കെ.എസ്‌.ഇ.ബിയുടെ ട്രന്‍സ്‌ഫോമര്‍ നിലംപൊത്തി. ഇന്നലെ വെളുപ്പിനാണ്‌ തറ ഇടിഞ്ഞതിനെ തുടര്‍ന്ന്‌ അപകടം സംഭവിച്ചത്‌. അപകട സാധ്യത മുന്നില്‍ കണ്ട്‌ ഉടന്‍ തന്നെ അധികൃതര്‍ വൈദ്യുത ബന്ധം വിഛേദിച്ചു.
20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കച്ചേരിത്താഴം പാലത്തിന്റെ കരയിലായിട്ടാണ്‌ ഈ ട്രാന്‍സ്‌ഫോമര്‍ സ്‌ഥാപിച്ചത്‌. മഴയില്‍ സംഭവിച്ച ബലക്ഷയമാണ്‌ തറ ഇടിയാന്‍ കാരണമെന്ന്‌ കരുതുന്നു. ഇതേ തുടര്‍ന്ന്‌ ബി.ഒ.സി, കച്ചേരിത്താഴം ഭാഗത്തുള്ള വൈദ്യുതി വിതരണം ഇന്നലെ തടസപ്പെട്ടു.
താല്‍കാലിക സംവിധാനം ഒരുക്കിയാണ്‌ വൈകുന്നേരം അഞ്ചുമണിയോടെ വൈദ്യുതി ബന്ധം പുനസ്‌ഥാപിച്ചത്‌.
ട്രാന്‍സ്‌ഫോമറിന്‌ തകരാറുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.

Ads by Google
Advertisement
Saturday 07 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW