Tuesday, November 20, 2018 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.12 AM

150 കുളങ്ങള്‍ പൂര്‍ത്തിയായി

പാമ്പാക്കുട: ഹരിതകേരള മിഷനും ജില്ലാ ഭരണകൂടവും,ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയും സംയുക്‌തമായി ജില്ലയില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 150 കുളങ്ങള്‍ പൂര്‍ത്തിയായി. കടുത്ത ജലക്ഷാമം പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും കഴിയുന്നതാണ്‌ ജലസമൃദ്ധി പദ്ധതി. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തില്‍ 334 പുതിയ കുളങ്ങള്‍ ആണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഇടവപ്പാതി മഴയ്‌ക്കു മുമ്പ്‌ 123 കുളങ്ങള്‍ ആണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 77.78 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. പൂര്‍ത്തിയായ കുളങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്തിലെ ചെട്ടിക്കണ്ടത്ത്‌ ജില്ലാ കലക്‌ടര്‍ മുഹമ്മദ്‌ വൈ. സഫീറുള്ള ഐ.എ.എസ്‌. നിര്‍വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമിത്ത്‌ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട, രാമമംഗലം പഞ്ചായത്തു പ്രസിഡന്റുമാരായ സുഷമ മാധവന്‍, ജോയ്‌സ് മാമ്പിള്ളില്‍, പ്രോജക്‌ട് ഡയറക്‌ടര്‍ കെ.ജി. തിലകന്‍, മെമ്പര്‍മാരായ ഒ.കെ. കുട്ടപ്പന്‍, രാമ കെ.എന്‍., അഡ്വ. ജിന്‍സണ്‍ വി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജെസി ജോണി സ്വാഗതവും ബൈജു ടി. പോള്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Saturday 07 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW