Friday, November 16, 2018 Last Updated 23 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.12 AM

കാര്‍കൂന്തലുകള്‍ അവര്‍ സന്തോഷത്തോടെ മുറിച്ചു നല്‍കി

തൃപ്പൂണിത്തുറ - സഹജീവികളുടെ വേദനയില്‍ പങ്കുവക്കുന്നതിനായി അവര്‍ തങ്ങളുടെ ഇടതൂര്‍ന്ന കാര്‍കൂന്തലുകള്‍ സന്തോഷത്തോടെ മുറിച്ചു നല്‍കി. തൃപ്പൂണിത്തുറ ഗവ.ഗേള്‍സ്‌ ഹൈസ്‌കൂളിലെ 78 വിദ്യാര്‍ഥിനികളാണ്‌ കാന്‍സര്‍ രോഗ ബാധിതര്‍ക്ക്‌ വിണ്മ്‌ നിര്‍മ്മിക്കുന്നതിനായി ഇന്നലെ കേശദാനം നടത്തിയത്‌.സ്‌കൂളിലെ സ്‌റ്റുഡന്റ്‌സ് പോലീസ്‌ കേഡറ്റുകളുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ ആലുവ സ്‌നേഹതീരം ഹോസ്‌പീസിന്റെ സഹകരണത്തോടെ കേശദാനം സംഘടിപ്പിച്ചത്‌. ഹില്‍പ്പാലസ്‌ ജനമൈത്രി പോലീസ്‌ സേ്‌റ്റഷന്‍ എസ്‌.ഐ.കെ.ആര്‍.ബിജു കേശദാനം ഉദ്‌ഘാടനം ചെയ്‌തു. .സോമിനിസണ്ണി, പ്രധാനാധ്യാപിക ആരിഫ.എ , സീനത്ത്‌, ജലജ .കെ.എസ്‌, ദുര്‍ഗാമേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 07 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW