Thursday, November 15, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.12 AM

എസ്‌.ഡി.പി.ഐയുടെ ആലുവ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ തടഞ്ഞു

ആലുവ: എസ്‌.ഡി.പി.ഐ ജില്ലാ നേതാക്കളെ പോലീസ്‌ കരുതല്‍ കസ്‌റ്റഡിയിലെടുത്തതിനെതിരെ ആലുവ പോലീസ്‌ സേ്‌റ്റഷനിലേക്ക്‌ മാര്‍ച്ച്‌ നടത്താനുള്ള എസ്‌.ഡി.പി.ഐയുടെ നീക്കം പോലീസ്‌ തടഞ്ഞു. ബൈപ്പാസില്‍ നിന്നും മാര്‍ച്ച്‌ ആരംഭിച്ച്‌ 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും പോലീസ്‌ തടയുകയായിരുന്നു.
തുടര്‍ന്ന്‌ പ്രതിഷേധ യോഗം നടത്താനുള്ള നീക്കവും പോലീസ്‌ അനുവദിച്ചില്ല. തുടര്‍ന്ന്‌ വഴിയില്‍ കുത്തിയിരുന്ന 135 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌ തടഞ്ഞത്‌. ഡിവൈ.എസ്‌.പിമാരായ എന്‍.ആര്‍. ജയരാജ്‌, ജി. വേണു, സി.ഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സന്നാഹം സ്‌ഥലത്തുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ കൊച്ചി സന്ദര്‍ശനം പ്രമാണിച്ച്‌ ആലുവ നഗരത്തിലും ദേശീയപാതയിലും കനത്ത പൊലീസ്‌ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു എസ്‌.ഡി.പി.ഐയുടെ മാര്‍ച്ച്‌. സമരക്കാരെ സേ്‌റ്റഷനിലേക്ക്‌ കൊണ്ടുപോയ പൊലീസ്‌ ജീപ്പുകളിലെല്ലാം എസ്‌.ഡി.പി.യുടെ കൊടി നാട്ടിയും പൊതുജനങ്ങളില്‍ കടുത്ത എതിര്‍പ്പിനിടയാക്കി.
എസ്‌.ഡി.പി.ഐ ജില്ല പ്രസിഡന്റ്‌ പെരുമ്പാവൂര്‍ സ്വദേശി ഷൗക്കത്തലി, ജില്ല ജനറല്‍ സെക്രട്ടറി മാഞ്ഞാലി സ്വദേശി ഷെമീര്‍, സെക്രട്ടറി കളമശേരി എച്ച്‌.എം.ടി കോളനി സ്വദേശി സുല്‍ഫിക്കര്‍അലി, വൈസ്‌ പ്രസിഡന്റ്‌ അജ്‌മല്‍ കെ. മുജീബ്‌ എന്നിവര്‍ ഉള്‍പ്പെടെ 57 കേസുകളിലായി 68 പേരെയാണ്‌ കരുതല്‍ നടപടിയുടെ ഭാഗമായി റൂറല്‍ ജില്ലയില്‍ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
24 മണിക്കൂറാണ്‌ നിയമപരമായി കരുതല്‍ തടങ്കലില്‍ വെയ്‌ക്കാന്‍ കഴിയുക. ഇതനുസരിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്‌റ്റ് ചെയ്‌ത എല്ലാവരെയും ഇന്നലെ ജാമ്യത്തില്‍ വിട്ടു. ഇത്‌ മനസിലാക്കാതെയാണ്‌ എസ്‌.ഡി.പി.ഐക്കാര്‍ മാര്‍ച്ചിനെത്തിയത്‌.

Ads by Google
Advertisement
Saturday 07 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW