Saturday, September 08, 2018 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 12.55 AM

ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ്‌ റെയ്‌ഡ്

കാസര്‍കോട്‌: ഈസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ജയിംസ്‌ പന്തമ്മാവന്റെ വീട്ടിലും പഞ്ചായത്ത്‌ ഓഫീസിലും വിജിലന്‍സ്‌ റെയ്‌ഡ്.
കോഴിക്കോടു നിന്നും എത്തിയ സംഘമാണ്‌ ഇന്നലെ രാവിലെ പഞ്ചായത്ത്‌ ഓഫീസിലും വൈസ്‌ പ്രസിഡണ്ടിന്റെ വീട്ടിലും റെയ്‌ഡ് നടത്തിയത്‌. കഴിഞ്ഞ തവണ ജയിംസ്‌ പഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്നു. കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചാണ്‌ കഴിഞ്ഞ തവണ പ്രസിഡണ്ടായത്‌. ഇതിനിടയില്‍ ഡി.സി.സി പ്രസിഡണ്ട്‌ സി.കെ.ശ്രീധരന്റെ താല്‍പ്പര്യ പ്രകാരം ജയിംസിനെ കെ.പി.സി.സി പ്രസിഡണ്ട്‌ വി.എം.സുധീരന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന്‌ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഡി.ഡി.എഫ്‌ എന്ന സംഘടനയുണ്ടാക്കി തനിച്ച്‌ മത്സരിച്ച്‌ പഞ്ചായത്ത്‌ ഭരണം പിടിച്ചെടുത്തു. പ്രസിഡണ്ട്‌ സ്‌ഥാനം വനിതയ്‌ക്ക് സംവരണം ചെയ്‌തതിനാല്‍ ജയിംസ്‌ വൈസ്‌ പ്രസിഡണ്ടാവുകയായിരുന്നു. ജയിംസ്‌ പഞ്ചായത്ത്‌ ഭരണം പിടിച്ചതോടെ യു.ഡി.എഫിന്റെ കോട്ടയായ ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസില്‍ അസ്വസ്‌ഥത വളര്‍ന്നു. പിന്നീട്‌ പരാതികളുടെ പ്രളയമായിരുന്നു.
എന്നാല്‍ വിജിലന്‍സ്‌ റെയ്‌ഡ് നടന്നു കൊണ്ടിരിക്കെ വീട്ടില്‍ നിന്നും 22,000 രൂപ നഷ്‌ടപ്പെട്ടുവെന്ന പരാതിയുമായി ജെയിംസ്‌ പന്തമാക്കല്‍ പോലീസിലെത്തി. റെയ്‌ഡ് തടസപ്പെടുത്താനുള്ള നീക്കമാണിതെന്നാണ്‌ സംശയിക്കുന്നു. കിടപ്പുമുറിയിലെ തുണിക്കിടയില്‍ സൂക്ഷിച്ച 22,000 രൂപ നഷ്‌ടപ്പെട്ടുവെന്നാണ്‌ ജെയിംസ്‌ പന്തമാക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. വിജിലന്‍സ്‌ പരിശോധനയില്‍ കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്നാണ്‌ സൂചന.

Ads by Google
Advertisement
Friday 06 Jul 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW