Monday, November 19, 2018 Last Updated 37 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 12.55 AM

മെഡിക്കല്‍ കോളേജ്‌: കന്നുകാലി തൊഴുത്ത്‌ നിര്‍മ്മിച്ച്‌ ബി.ജെ.പി

uploads/news/2018/07/231073/1.jpg

കാസര്‍കോട്‌: കന്നുകാലികളുമായി ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ ഭൂമിയിലെത്തി തൊഴുത്ത്‌ നിര്‍മ്മിച്ച്‌ സമരം നടത്തി. മെഡിക്കല്‍ കോളേജ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ്‌ ബി.ജെ.പി കാസര്‍കോട്‌ മഞ്ചേശ്വരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ അധികൃതരുടെ കണ്ണ്‌ തുറക്കാനായി വ്യത്യസ്‌ഥ സമരമുഖം തുറന്നത്‌. നബാര്‍ഡ്‌ ആശുപത്രി കെട്ടിടം നിര്‍മ്മാണത്തിനായി 68 കോടി രൂപ നല്‍കിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടത്‌-വലത്‌ മുന്നണികള്‍ പാലിക്കുന്ന മൗനം മംഗലാപുരം ഉള്‍പ്പെടെയുള്ള സ്വകാര്യ-സഹകരണ മെഡിക്കല്‍ ലോബിയെ സഹായിക്കാനാണെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡണ്ട്‌ അഡ്വ.കെ.ശ്രീകാന്ത്‌ ആരോപിച്ചു. കോടിക്കണക്കിന്‌ രൂപയുടെ മരുന്ന്‌ വ്യവസായമാണ്‌ വര്‍ഷം തോറും സ്വകാര്യ ആതുര ശ്രുശൂഷ മേഖലകള്‍ കേന്ദ്രമാക്കി നടക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്‌ച കാരണമാണ്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാകാത്തത്‌. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള രോഗികള്‍ മംഗലാപുരത്തെയും സമീപ ജില്ലകളെയുമാണ്‌ ആശ്രയിക്കുന്നത്‌. മംഗലാപുരത്തുള്ള ആശുപത്രികള്‍ക്ക്‌ കേരള സര്‍ക്കാര്‍ ലക്ഷക്കണക്കിന്‌ രൂപ കുടിശ്ശിക വരുത്തിയതോടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്‍പ്പെടെ അവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സ്‌ഥിതിവിശേഷമാണ്‌ നിലവിലുള്ളത്‌. ആഴ്‌ചയ്‌ക്ക് രണ്ടു തവണ മാത്രം സര്‍വ്വീസ്‌ നടത്തുന്ന ട്രെയിന്‍ ചെയിന്‍ വലിച്ച്‌ നിര്‍ത്തി അവകാശവാദം ഉന്നയിക്കുന്നത്‌ വലിയ കാര്യമല്ല. ജില്ലയിലെ ലക്ഷക്കണക്കിന്‌ ആളുകളുടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രധാന ആവശ്യമായ വിദഗ്‌ധ ചികിത്സാ രംഗത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തുകൊണ്ട്‌ പി.കുരുണാകരന്‍ എം.പിയും എംഎല്‍എമാരായ എന്‍.എനെല്ലിക്കുന്നും പി.ബി. അബ്‌ദുള്‍ റസാഖും ശ്രമിക്കുന്നില്ലെന്ന്‌ ശ്രീകാന്ത്‌ ചോദിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്‌ കെ.സതീഷ്‌ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Friday 06 Jul 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW