Friday, September 14, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 01.07 AM

കെമിസ്‌ട്രി രണ്ടാം വര്‍ഷ ബിരുദ ക്ലാസിന്റെ വാതില്‍ അടഞ്ഞുകിടഞ്ഞു

uploads/news/2018/07/230922/2.jpg

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ രണ്ടുദിവസത്തേക്ക്‌ അടച്ചിട്ട മഹാരാജാസ്‌ കോളജില്‍ ഇന്നലെ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കെമിസ്‌ട്രി രണ്ടാം വര്‍ഷ ബിരുദ ക്ലാസിന്റെ വാതില്‍ അടഞ്ഞുകിടഞ്ഞു. കോളജില്‍ അഭിമന്യുവിന്റെ അനുസ്‌മരണയോഗം നടന്നെങ്കിലും അവന്റെ സഹപാഠികള്‍ ആരുംതന്നെ കോളജിലെത്തിയില്ല. 37 പേരുണ്ടായിരുന്ന ക്ലാസില്‍ അഭിമന്യുവിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അവിടെ ഇരിക്കാനാവില്ലെന്ന സങ്കടമാണ്‌ അവന്റെ കൂട്ടുകാരെ വേട്ടയാടുന്നത്‌.
'എടാ വട്ടവടയേ' എന്ന ഒറ്റവിളിയില്‍ ഏതു കാര്യത്തിനും ഓടിയെത്തുന്ന പ്രിയസുഹൃത്തിന്റെ വേര്‍പാട്‌ സഹപാഠികളില്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ഇപ്പോഴും അഭിമന്യുവിന്റെ ഫിസിക്‌സ് റെക്കോഡ്‌ ബുക്കും നോട്ടുബുക്കുകളും ക്ലാസില്‍ ബാക്കിയുണ്ട്‌. അഭിമന്യു എം. എന്നു പേരുവച്ച നോട്ട്‌ബുക്കിന്റെ പിന്നിലായി ജീവനു തുല്യം സ്‌നേഹിച്ച എസ്‌.എഫ്‌.ഐയുടെ ചിഹ്നഹ്നഹ്നവും വരച്ചിട്ടുണ്ട്‌. ബുക്കുകള്‍ കൊണ്ടുനടക്കുന്ന പതിവ്‌ അഭിമന്യുവിനില്ലായിരുന്നു.
മറ്റു കുട്ടികള്‍ റെക്കോഡ്‌ ബുക്ക്‌ സമര്‍പ്പിച്ചിരുന്നെങ്കിലും താമസിച്ചതിനാല്‍ അഭിമന്യുവിന്റെ റെക്കോഡ്‌ ബുക്ക്‌ മാത്രം ക്ലാസില്‍ ബാക്കിയാവുകയായിരുന്നു.
മാനസികമായി തകര്‍ന്ന കുട്ടികളെ സാധാരണനിലയിലേക്കു കൊണ്ടുവരാന്‍ രക്ഷകര്‍ത്താക്കളുമായി ചേര്‍ന്ന്‌ കൗണ്‍സിലിംഗും മറ്റും നല്‍കാനുള്ള തീരുമാനത്തിലാണ്‌ അധ്യാപകര്‍. ഇതിനായി കഴിഞ്ഞ വര്‍ഷം കോളജിലെ കെമിസ്‌ട്രി ട്യൂട്ടറായിരുന്ന, സ്‌ഥലം മാറിപ്പോയ അധ്യാപിക ലിജി അടക്കമുള്ളവര്‍ വീണ്ടും മഹാരാജാസിലേക്കു വരുന്നുണ്ട്‌. കുട്ടികളെ സാധാരണനിലയിലേക്കു കൊണ്ടുവന്നശേഷം പതിയെ ക്ലാസുകള്‍ ആരംഭിക്കാനാണു തീരുമാനം.

Ads by Google
Advertisement
Thursday 05 Jul 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW