അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തില്‍ വന്നതിന്റെ രജതജൂബിലി ആഘോഷിക്കുന്നു. ജൂലൈ 9 ന് ഉച്ചയ്ക്ക് 2 ന് സി. എസ്. എ. ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് രാജ് നിയമം പിന്നിട്ട കാല്‍നൂറ്റാണ്ട് എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. നിയമം പ്രാബല്യത്തില്‍ വന്ന 1994 ന് മുന്‍പ് ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍ മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലും ജനപ്രതിനിധികളായിരുന്നവരെ ചടങ്ങില്‍ ആദരിക്കുമെന്ന് പ്രസിഡന്റ് പി. ടി. പോള്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.