Friday, September 14, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 01.07 AM

മണപ്പുറത്ത്‌ കഞ്ചാവ്‌ പൂത്തൂ

ആലുവ: ശിവരാത്രി മണപ്പുറത്ത്‌ പത്തടി ഉയരമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. ആലുവ മണപ്പുറം ശിവക്ഷേത്രത്തില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്കുമാറി ദേവസ്വം ബോര്‍ഡിന്റെ കല്‍ക്കെട്ടിനു സമീപത്തു നിന്നുമാണ്‌ കഞ്ചാവു ചെടി കണ്ടെത്തിയത്‌. ചെടിയ്‌ക്ക് എട്ടടിയോളം ഉയരം വരും. ആലുവ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.എന്‍. സുധീറും സംഘവും ചേര്‍ന്നാണ്‌ ചെടി കണ്ടെത്തിയത്‌.
ആരോ നട്ടുവളര്‍ത്തി പരിപാലിച്ച നിലയിലായിരുന്നു ചെടിയെന്ന്‌ ടി.എന്‍. സുധീര്‍ പറഞ്ഞു. ആലുവ മണപ്പുറം കേന്ദ്രീകരിച്ച്‌ കഞ്ചാവു വില്‍പ്പനയുണ്ടെന്ന്‌ പരാതി ഉണ്ടായിരുന്നു. ക്ഷേത്ര ഉപദേശക സമിതിയും ഭക്‌തരും നാട്ടുകാരും നേരത്തെ മുതല്‍ തന്നെ ഈ കാര്യം പരാതിയായി അറിയിക്കാറുണ്ടായിരുന്നു. കാറ്റു കൊള്ളാനെന്ന വ്യാജേന നിരവധി പേര്‍ പകല്‍ സമയത്ത്‌ മണപ്പുറത്തോട്‌ ചേര്‍ന്നുള്ള കുട്ടിവനത്തില്‍ തമ്പടിച്ചിരുന്നു.
കഞ്ചാവ്‌ ചെടി കണ്ടെത്തിയതിന്റെ ഒരു ഭാഗത്ത്‌ കുട്ടിവനമാണ്‌. കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത്‌ ആരുടേയും ശ്രദ്ധ പതിയാത്ത വിധത്തിലാണ്‌ കഞ്ചാവ്‌ ചെടി നട്ടിരുന്നത്‌.
ശിവരാത്രി മണപ്പുറത്തെ സാമൂഹ്യവിരുദ്ധ ശല്യം നേരിടാന്‍ പോലീസ്‌ എയ്‌ഡ് പോസ്‌റ്റ് സ്‌ഥാപിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസ്‌ കെട്ടിടത്തിന്‌ മുകളില്‍ ദേവസ്വം പത്ത്‌ ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച കെട്ടിടത്തിലാണ്‌ എയ്‌ഡ് പോസ്‌റ്റ് തുറന്നത്‌. എന്നാല്‍ ഇവിടെ കൃത്യമായി പോലീസ്‌ എത്തിയിരുന്നില്ല. ഇത്‌ മണപ്പുറത്തെ കഞ്ചാവ്‌ മാഫിയയെ വളരാന്‍ സഹായിച്ചുവെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.
കഞ്ചാവ്‌ ചെടി കണ്ടെത്തിയ പശ്‌ചാത്തലത്തില്‍ ആലുവ മണപ്പുറത്ത്‌ നിരീക്ഷണം ശക്‌തമാക്കുമെന്ന്‌ ആലുവ എക്‌സൈസ്‌ വിഭാഗം അറിയിച്ചു.

Ads by Google
Advertisement
Thursday 05 Jul 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW