Friday, September 14, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 01.07 AM

12 പേര്‍ പിടിയില്‍

ആലുവ: എടത്തലയില്‍ യുവാവിനെ പോലീസ്‌ മര്‍ദ്ദിച്ച സംഭവവത്തെ തുടര്‍ന്ന്‌ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ വനിത എസ്‌.ഐ ജെര്‍ട്ടീന ഫ്രാന്‍സിസിന്‌ പരിക്കേറ്റ സംഭവത്തില്‍ 12 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എടത്തല സ്വദേശികളായ മുരിങ്ങാശ്ശേരി ഹാരിസ്‌, തേക്കുംപറമ്പില്‍ ഭാസ്‌കരന്‍ മകന്‍ രാജ്‌, കുഞ്ചാട്ടുകര സ്വദേശികളായ നെല്ലിക്കാത്തുകുടി ഇബ്രാഹിം, നിതീഷ്‌, കൈപ്പിള്ളി വീട്ടില്‍ അനസ്‌, ചേനക്കാര അബ്‌ദുള്‍ സലാം, മാടപ്പിള്ളി വീട്ടില്‍ ഷെമീര്‍, വടക്കേടത്ത്‌ അന്വര്‍, നെല്ലിക്കാതുകുഴി കുഞ്ഞുമുഹമ്മദ്‌, പെങ്ങാട്ടുശ്ശേരി കോന്നംകുളം വീട്ടില്‍ ഹാരിസ്‌, എടത്തല കൈപ്പിള്ളി യാസിര്‍, നൊച്ചിമ ചന്ദ്രത്തില്‍ ഷെഫീക്‌ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ ആലുവ കോടതി റിമാന്‍ഡ്‌ ചെയ്‌തു. പ്രതികളില്‍ 11 പേര്‍ കോണ്‍ഗ്രസുകാരും ഒരാള്‍ എസ്‌.ഡി.പി.ഐക്കാരനുമാണ്‌.
സ്‌ത്രീത്വത്തെ അപമാനിച്ചതിനും കൃത്യനിര്‍വഹണം്‌ തടസപ്പെടുത്തിയതിനും കടുത്ത ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ്‌ കേസ്‌. സംഭവ സ്‌ഥലത്ത്‌ നിന്നും പോലീസ്‌ ശേഖരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. 14 പേരെ പിടികൂടിയെങ്കിലും രണ്ട്‌ പേര്‍ പ്രതികളല്ലെന്ന്‌ വ്യക്‌തമായതിനെ തുടര്‍ന്ന്‌ വിട്ടയച്ചു. സംഭവ ദിവസം വിട്ടയച്ച രണ്ട്‌ പേരുടെയും മൊബൈല്‍ ടവര്‍ പരിശോധനയില്‍ ആലുവയിലെ എടത്തലയില്‍ അല്ലെന്ന്‌ കണ്ടെത്തിയിരുന്നു.
ജൂണ്‍ അഞ്ചിന്‌ രാത്രി ആലുവ ജില്ലാ ആശുപത്രിയിലാണ്‌ കേസിനാസ്‌പാദമായ സംഭവം നടന്നത്‌. പോലീസ്‌ മര്‍ദ്ദനമേറ്റ ഉസ്‌മാനെ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരികെ പൊലീസ്‌ സേ്‌റ്റഷനിലേക്ക്‌ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞതിനിടെയാണ്‌ വനിത എ.എസ്‌.ഐക്ക്‌ പരിക്കേറ്റത്‌. നട്ടെല്ലിന്‌ പരിക്കേറ്റ ഇവര്‍ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.
ആശുപത്രിയില്‍ പ്രശ്‌നം സൃഷ്‌ടിച്ച സംഘത്തില്‍ അഞ്ച്‌ തീവ്രവാദ കേസുകളില്‍ പ്രതിയായ ആളും ഉള്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ തീവ്രവാദികളുടെ നേതൃത്വത്തിലാണ്‌ ആശുപത്രിയില്‍ പ്രശ്‌നം സൃഷ്‌ടിച്ചതെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിപ്പിച്ചിരുന്നു.
അതേസമയം, നാലാംമൈല്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ 30ഓളം പേര്‍ക്കെതിരെയും എസ്‌.പി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ 200 ഓളം പേര്‍ക്കെതിരെയും പോലീസ്‌ വേറെ കേസെടുത്തിട്ടുണ്ട്‌.
ഈ കേസ്‌ ജാമ്യം കിട്ടുന്ന വകുപ്പ്‌ പ്രകാരമാണ്‌. ഈ കേസുകളില്‍ ആരെയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. പിടിയിലായ പ്രതികളെ ആലുവ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
അതേസമയം, ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ മുഖ്യപങ്കുണ്ടെന്ന്‌ മുഖ്യമന്ത്രി പോലും ആരോപിച്ചയാളെ അറസ്‌റ്റ് ചെയ്യാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തി. ചൊവ്വാഴ്‌ച്ച രാത്രിയാണ്‌ 11 കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേരെ പോലീസ്‌ വീടു വളഞ്ഞ്‌ പിടികൂടിയത്‌.
എന്നാല്‍ ചൊവ്വാഴ്‌ച്ച വൈകിട്ട്‌ വരെ വീട്ടില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചയാളിന്‌ പോലീസ്‌ തന്നെ രക്ഷപ്പെടാന്‍ വഴിയൊരുക്കിയെന്ന്‌ ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി ആരോപിച്ചു.
റെയ്‌ഡ് നിശ്‌ചയിച്ച പോലീസുകാര്‍ തന്നെ ഇയാള്‍ക്ക്‌ വിവരം ചോര്‍ത്തി നല്‍കിയെന്നാണ്‌ ആരോപണം.

Ads by Google
Advertisement
Thursday 05 Jul 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW