Sunday, September 09, 2018 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 01.03 AM

മുഖത്ത്‌ മുളക്‌ പൊടി വിതറി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

uploads/news/2018/07/230548/1.jpg

കാസര്‍ഗോഡ്‌: പണവും സ്വര്‍ണാഭരണങ്ങളും കൊണ്ട്‌ പെങ്ങളുടെ വീട്ടിലേക്ക്‌ പോവുകയായിരുന്ന യുവാവിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ മുഖത്ത്‌ മുളക്‌ പൊടി വിതറിയ ശേഷം കൊള്ളയടിച്ചതായി പരാതി.
തിങ്കളാഴ്‌ച രാത്രിയോടെ ബാഡൂര്‍ ഓളിബാഗിലു പജ്‌ജാനയില്‍ വച്ചാണ്‌ സംഭവം. മൊഗ്രാല്‍ നടുപ്പള്ളത്തെ അബ്‌ദുല്‍ സുഹൈലാ(24)ണ്‌ കവര്‍ച്ചക്കിരയായത്‌. 1,70,000 രൂപയും 15 പവന്‍ സ്വര്‍ണാഭരണവുമാണ്‌ കവര്‍ന്നതെന്ന്‌ ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച്‌ പൊലീസ്‌ ഊര്‍ജിതമായി അന്വേഷിച്ചുവരികയാണ്‌.
ബാങ്കില്‍ പണയത്തിന്‌ വെച്ചിരുന്ന സ്വര്‍ണവും വീടിന്‌ അഡ്വാന്‍സായി നല്‍കാനുള്ള ഒരു ലക്ഷം രൂപയും സഹോദരി ഭര്‍ത്താവിന്‌ നല്‍കാനുള്ള 70,000 രൂപയുമായി സഹോദരിയുടെ പെര്‍ള അമേക്കളയിലെ വീട്ടിലേക്ക്‌ പോകുന്നതിനിടെയാണ്‌ സുഹൈല്‍ കവര്‍ച്ചക്കിരയായതെന്ന്‌ പറയുന്നു. ഫോണ്‍ വന്നതിനെ തുടര്‍ന്ന്‌ പജ്‌ജാന റോഡരികില്‍ ബൈക്ക്‌ നിര്‍ത്തിയപ്പോഴാണ്‌ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ സുഹൈലിന്റെ മുഖത്ത്‌ മുളക്‌ പൊടി വിതറി തള്ളിയിട്ട ശേഷം പോക്കറ്റിലും ബാഗിലുമാക്കി സൂക്ഷിച്ച പണവും ആഭരണങ്ങളും കൊള്ളയടിച്ചത്‌. വീട്ടിലെത്താത്തതിനെ തുടര്‍ന്ന്‌ സഹോദരിയുടെ ഭര്‍ത്താവ്‌ സുഹൈലിന്റെ ഫോണിലേക്ക്‌ വിളിച്ചപ്പോള്‍ മറ്റൊരാളാണ്‌ ഫോണ്‍ എടുത്തത്‌. സുഹൈല്‍ കൊള്ളക്കിരയായതായും വഴിയില്‍ വീണുകിടക്കുന്നതായും അറിയിച്ചതിനെ തുടര്‍ന്ന്‌ സഹോദരി ഭര്‍ത്താവ്‌ സ്‌ഥലത്തെത്തി. പിന്നീട്‌ സുഹൈലിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്‌പത്രിയിലേക്ക്‌ എത്തിക്കുകയായിരുന്നു.
സഹോദരി ഭര്‍ത്താവ്‌ ലത്തീഫ്‌ നല്‍കിയ പരാതിയിലാണ്‌ ബദിയടുക്ക പൊലീസ്‌ കേസെടുത്തത്‌. നേരത്തെ കവര്‍ച്ചാ കേസുകളില്‍ പ്രതികളായ സംഘങ്ങളെ ചുറ്റിപ്പറ്റിയാണ്‌ പൊലീസ്‌ അന്വേഷണം നടക്കുന്നത്‌.

Ads by Google
Advertisement
Wednesday 04 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW