Monday, November 19, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

ജീവന്‌ ഭീഷണിയായി മരങ്ങള്‍

uploads/news/2018/07/230312/2.jpg

പെരുമ്പാവൂര്‍: നഗരസഭ 27ാം വാര്‍ഡില്‍ കഴിഞ്ഞ 17 വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ്‌ വളപ്പില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തേക്ക്‌, പന, മറ്റ്‌ പാഴ്‌ മരങ്ങള്‍ എന്നിവ പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണെന്ന്‌ പരാതി. റയോണ്‍പുരം, സൗത്ത്‌ വല്ലം, മുസ്ലീം പള്ളി പരിസരത്ത്‌ താമസിക്കുന്നവര്‍ക്കാണ്‌ വന്‍മരങ്ങളുടെ ഭീഷണി.
തിരക്കുള്ള റോഡുകളില്‍ 11 കെവി ഉള്‍പ്പെടുന്ന വൈദ്യുതി ലൈനുകള്‍ക്കു മുകളിലൂടെയാണ്‌ വന്‍ മരശിഖിരങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്‌ അപകടങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു.
മുസ്ലീം പള്ളി റോഡില്‍ കുറ്റ്യേനി കൊച്ചിന്റെ കോമ്പൗണ്ടിലേക്ക്‌ തേക്കുമരം ഒടിഞ്ഞു വീണു അദ്‌ഭുതകരമായാണ്‌ അപകടം ഒഴിവായത്‌. നിരവധി വീടുകളും സ്‌ഥാപനങ്ങളും ഉള്ള ഈ പ്രദേശത്ത്‌ മഴക്കാലത്ത്‌ കാറ്റിലും മഴയിലും ഭയപ്പാടോടു കൂടിയാണ്‌ പരിസരവാസികള്‍ കഴിയുന്നത്‌.
തേക്ക്‌ മര ശിഖിരങ്ങള്‍ ഒഴിഞ്ഞു വീഴുന്നത്‌ പതിവാണ്‌. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ഭരണകൂടം അടിയന്തിരമായി വേണ്ട നടപടികള്‍ സ്വീകരിച്ച്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്‌ പരിസരവാസികള്‍ ജില്ലാ കലക്‌ടര്‍ക്ക്‌ പരാതി സമര്‍പ്പിച്ചു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW