Tuesday, November 13, 2018 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

മൂവാറ്റുപുഴ ടവേഴ്‌സ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കം

മൂവാറ്റുപുഴ: ആരോഗ്യ വിദ്യാഭ്യാസ ഭവന നിര്‍മാണ മേഖലകളിലെ മൂവാറ്റുപുഴ ടവേഴ്‌സ് വൈസ്‌മെന്‍സ്‌ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ എല്‍ദോ എബ്രാഹം എം.എല്‍.എ. ടവേഴ്‌സ് ക്ലബിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കബനി ഹോട്ടലില്‍ നടന്ന പരിപാടികള്‍ക്ക്‌ ക്ലബ്‌ പ്രസിഡന്റ്‌ ആര്‍. ഹരിപ്രസാദ്‌ അധ്യക്ഷത വഹിച്ചു.
ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി. വിജയകുമാര്‍ സ്വാഗതം പറഞ്ഞു. അടുത്ത ഒരു വര്‍ഷക്കാലത്തെ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്ര സംവിധായകനും ഹോര്‍ട്ടികോര്‍പ്പ്‌ ചെയര്‍മാനുമായ വിനയന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌. സുരേഷ്‌, പ്രീതി സുരേഷ്‌, അനഘ പുളിനാട്ട്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലബ്‌ ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങുകള്‍ക്ക്‌ ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ ബേബി മാത്യു നേതൃത്വം നല്‍കി. എസ്‌. കൃഷ്‌ണമൂര്‍ത്തി, പ്രഫ. ജേക്കബ്‌ അബ്രാഹം,
സുനില്‍ ജോണ്‍, കെ.ആര്‍. ഉണ്ണികൃഷ്‌ണന്‍, സി.പി. ആന്റണി, വര്‍ഗീസ്‌ നിരവത്ത്‌, ബിജിമോള്‍ ഹിപ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW