Wednesday, November 21, 2018 Last Updated 56 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

തങ്കളം-കാക്കനാട്‌ നാലുവരിപ്പാത മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു

കോതമംഗലം: നാടിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം-കാക്കനാട്‌ നാലുവരിപാതയുടെ മുടങ്ങിക്കിടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ പുന:രാരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആന്റണി ജോണ്‍ എം.എല്‍.എ. സ്‌ഥലത്തെത്തി വിലയിരുത്തി.
കോതമംഗലത്ത്‌ നിന്ന്‌ ജില്ലാ ആസ്‌ഥാനമായ കാക്കനാട്ടേക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള സ്വപ്‌ന പദ്ധതിയാണ്‌ 27 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ്‌. ഇതില്‍ ഏഴ്‌ കിലോമീറ്റര്‍ ദൂരമാണ്‌ കോതമംഗലം മണ്ഡലത്തില്‍ വരുന്നത്‌. ഇതില്‍ തങ്കളം ഭാഗത്ത്‌ നിന്നും ആരംഭിക്കുന്ന രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന ആദ്യ റീച്ചില്‍ കോതമംഗലം ടൗണിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്ത്‌ സ്‌ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട്‌ തര്‍ക്കങ്ങള്‍ മൂലം പ്രവര്‍ത്തി ആരംഭിക്കുവാന്‍ സാധിച്ചിരുന്നില്ല.
ഈ വിഷയം എം.എല്‍.എ. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജില്ലാ കലക്‌ടറുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌ത് സ്‌ഥലമുടമകളുടെ പരാതി കേള്‍ക്കുകയും തര്‍ക്കത്തില്‍ കിടന്ന അഞ്ചു പേരുടെ 60 സെന്റ്‌ വരുന്ന ഭൂമി പൂര്‍ണമായും ഏറ്റെടുക്കുകയും ചെയ്‌തതോടെയാണ്‌ പ്രവര്‍ത്തി പുന:രാരംഭിക്കുവാന്‍ സാധിച്ചത്‌.
അഞ്ച്‌ കോടി രൂപയുടെ പ്രവര്‍ത്തിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ക്കായി സര്‍ക്കാര്‍ കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി 67 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ഇന്‍വെസ്‌റ്റിഗേഷന്‍ നടപടികള്‍ നടന്നുവരികയാണെന്നും ഇന്‍വെസ്‌റ്റിഗേഷന്‍ പൂര്‍ത്തീകരിച്ച്‌ സാങ്കേതിക അനുമതി ലഭ്യമാക്കി കിഫ്‌ബി ഏറ്റെടുക്കുന്നതോടെ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും എം.എല്‍.എ. അറിയിച്ചു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW