Wednesday, November 21, 2018 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

ട്രേഡ്‌ യൂണിയനുകളുടെ പ്രതിഷേധം

മൂവാറ്റുപുഴ: യാത്ര ചാര്‍ജ്‌ പുതുക്കി നിശ്‌ചയിക്കുക, ഫെയര്‍ മീറ്ററിന്റെ 2000 രൂപ പിഴ റദ്ദാക്കുക, സി.എഫ്‌. ടെസ്‌റ്റിന്‌ ദിവസം 50 രൂപ നിരക്ക്‌ പിഴ ഒഴിവാക്കുക, ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധനവ്‌ ഒഴിവാക്കുക,
പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്‌ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ മുതല്‍ ഓട്ടോ-ടാക്‌സികള്‍ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്തുന്നതിന്‌ മുന്നോടിയായി മൂവാറ്റുപുഴയില്‍ സംയുക്‌ത ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്ത മാര്‍ച്ച്‌ ബി.ഒ.സി. യില്‍ നിന്നാരംഭിച്ച്‌ പി.ഒ. ജങ്‌ഷനില്‍ ചുറ്റി കച്ചേരിത്താഴത്ത്‌ സമാപിച്ചു.
തുടര്‍ന്ന്‌ നടന്ന ധര്‍ണ പി.എം. ഇബ്രാഹിം (സി.ഐ.ടി.യു.) ഉദ്‌ഘാടനം ചെയ്‌തു. ഓട്ടോ-ടാക്‌സി (ഐ.എന്‍.ടി.യു.സി.) റീജിയണല്‍ പ്രസിഡന്റ്‌ ഹനീഫ രണ്ടാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ സി.എം. ഷബീബ്‌,
എ.പി. ബൈജു (എ.ഐ.ടി.യു.സി.), റിജോ വെള്ളയ്‌ക്കാക്കുടിയില്‍ (ഐ.എന്‍.ടി.യു.സി.) തുടങ്ങിയവര്‍ പ്രസംഗിച്ചു. റിയാസ്‌ എം.എ., കെ.എ. ബേബി തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW