Friday, September 14, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

ഇല്ലാത്ത നിയമം, വല്ലാത്ത പ്രതിസന്ധി

മൂവാറ്റുപുഴ: നഗരത്തിലെ കെ.എസ്‌.ഇ.ബി. സെക്ഷന്‍ ഓഫീസ്‌ പരിധികളില്‍ നിരന്തരമായി സംഭവിക്കുന്ന വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം. നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ്‌ കെ.എസ്‌.ഇ.ബി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറെ തടഞ്ഞു വച്ചത്‌. സോമില്‍, ലെയ്‌ത്ത്, ഫ്‌ളോര്‍ മില്ലുകള്‍ പോലുള്ള സ്‌ഥാപനങ്ങള്‍ നടത്തുന്നവരും വ്യാപാരികളുമാണ്‌ വൈദ്യുതി മുടക്കത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നത്‌. 20,000 ലേറെ ഉപഭോക്‌താക്കളുള്ള നമ്പര്‍ വണ്‍ സെക്ഷനിലും ആറായിരത്തോളം ഉപഭോക്‌താക്കളുള്ള കല്ലൂര്‍ക്കാട്‌, മഞ്ഞള്ളൂര്‍ സെക്ഷനുകളിലും ഒരേ എണ്ണം ജീവനക്കാരാണ്‌ ജോലിയെടുക്കുന്നത്‌. ഇതു മൂലം തകരാറുകള്‍ സമയ ബന്ധിതമായി പരിഹരിക്കാന്‍ കഴിയുന്നില്ല. മാത്രവുമല്ല, വകുപ്പ്‌ പുതുതായി നല്‍കിയിരിക്കുന്ന സര്‍ക്കുലര്‍ പ്രകാരം ഡി.ഒ. ഫ്യൂസ്‌ കെട്ടണമെങ്കില്‍ പോലും സബ്‌ എന്‍ജിനീയറുടെ മേല്‍ നോട്ടത്തിലാകണമെന്നാണ്‌ നിര്‍ദേശം. എന്നാല്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ സബ്‌ എന്‍ജിനീയര്‍ക്ക്‌ ഡ്യൂട്ടിയുമില്ല. ഇത്തരം സാഹചര്യത്തില്‍ സംഭവിക്കുന്ന പ്രതിസന്ധികളും ഉപഭോക്‌താക്കളുടെ ദുരിതം വര്‍ധിപ്പിക്കുകയാണെന്ന്‌ ജനപ്രതിനിധികള്‍ പരാതിപ്പെട്ടു. കെ.എ. അബ്‌ദുള്‍ സലാം, സി.എം. ഷുക്കൂര്‍, ജെയ്‌സണ്‍ തോട്ടത്തില്‍, ജിനു ആന്റണി, പ്രമീള ഗിരീഷ്‌ കുമാര്‍, ഷൈല അബ്‌ദുള്ള, ഷാലിന ബഷീര്‍ എന്നിവരാണ്‌ എന്‍ജിനീയറെ ഉപരോധിച്ചത്‌.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW