Tuesday, November 13, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

എന്‍.എസ്‌.എസ്‌ താലൂക്ക്‌ യൂണിയന്‍ ബജറ്റ്‌ അവതരിപ്പിച്ചു.

തൃപ്പൂണിത്തുറ: സാമൂഹ്യനീതി ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ബാദ്ധ്യസ്‌ഥരാണെന്നും സവര്‍ണ്ണരെന്നു പറഞ്ഞു മാറ്റി നിര്‍ത്തി അവകാശങ്ങള്‍ നിഷേധിക്കരുതെന്നും എന്‍ എസ്‌.എസ്‌.ഡയറക്‌ടര്‍ ബോര്‍ഡംഗം കൂടിയായ താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്ട്‌ എം.എം.ഗോവിന്ദന്‍ കുട്ടി ആവശ്യപ്പെട്ടു.കൊച്ചി കണയന്നൂര്‍ താലൂക്ക്‌ കരയോഗ യൂണിയന്‍ വാര്‍ഷിക പൊതുയോഗ ത്തില്‍ അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം.എന്‍. എസ്‌.എസ്‌ ആസ്‌ഥാനത്ത്‌ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച പ്രമേയങ്ങള്‍ക്ക്‌ പൊതുയോഗം പൂര്‍ണ്ണ പിന്‍തുണ പ്രഖ്യപിച്ചു.മന്നം സ്‌മൃതി മണ്ഡപത്തില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി പി.ജി.രാജഗോപാല്‍ 2 കോടി 87 ലക്ഷം ആപയുടെ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചത്‌ യോഗം അംഗീകരിച്ചു. ചോറ്റാനിക്കരയില്‍ എന്‍.എസ്‌.എസ്‌ ശതാബ്‌ദി അഥിതി മന്ദിരത്തി ദ്‌ ഒരു കോടി 26 ലക്ഷവും, ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‌ ഒരു ലക്ഷവും ദേവസ്വം ജീര്‍ണ്ണോ ദ്ധാരണത്തിന്‌ 8 ലക്ഷവും ഉള്‍പ്പെടെ ബഡ്‌ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടു്‌.വൈസ്‌ പ്രസിഡണ്ട്‌ പി.ഉണ്ണികൃഷ്‌ണന്‍, പഞ്ചായത്തു കമ്മറ്റി പ്രസിഡണ്ട്‌ പി.രാജന്‍ ,ആദ്ധ്യാത്മീക വിഭാഗം കോര്‍ഡിനേറ്റര്‍ എ.എ.മദനമോഹനന്‍, സര്‍വ്വീസ്‌ കോര്‍ഡിനേറ്റര്‍ അഡ്വ.എസ്‌.സുഭാഷ്‌ ചന്ദ്‌ ,അഡീഷണല്‍ ഇന്‍സ്‌പക്‌ടര്‍ ആര്‍.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW