Friday, September 14, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

ലഹരി വ്യാപാരം വ്യാപകമാകുന്നത്‌ നാടിനെ തകര്‍ക്കും: മദ്യ വിരുദ്ധ സമിതി

മുളന്തുരുത്തി: ലഹരി വ്യാപാരം വ്യാപിക്കുന്നതും അധികാരികള്‍ ജനവാസ മേഖലകളില്‍ പോലും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതും യുവതലമുറയെ മാത്രമല്ല നാടിനെ ഒന്നാകെ തകര്‍ക്കുമെന്നും ഇതിനെതിരെ പ്രതിരോധം സൃഷ്‌ടിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വരണമെന്നും പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ ജനകീയ സമരസമിതി എറണാകുളം ജില്ലാ അദ്ധ്യക്ഷനുമായ കെ.കെ.ഗോപിനായര്‍ അഭിപ്രായപ്പെട്ടു. ലഹരിയെ ഉപേക്ഷിക്കൂ, യുവ തലമുറയെ രക്ഷിക്കൂ എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതിനായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ യജ്‌ഞത്തിന്റെ ഭാഗമായി മുളന്തുരുത്തി നിര്‍മ്മല ആര്‍ട്ട്‌സ് സയന്‍സ്‌ കോളേജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം യുവാക്കളില്‍ കൂടി വരുന്നതാണ്‌ റോഡ്‌ അപകടങ്ങളൂം അതിക്രമങ്ങളൂം സമൂഹത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന്‌ ലഹരി വിരുദ്ധ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മുളന്തുരുത്തി ജനമൈത്രി പോലീസ്‌ സബ്‌ ഇന്‍സ്‌പക്‌ടര്‍ എം.വി.അരുണ്‍ ദേവ്‌ പറഞ്ഞു. മദ്യ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്ര?ഫ. ഡെയ്‌സി എന്‍.ഒ ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊട്ടുത്തു.കോളേജ്‌ മാനേജര്‍ ജോര്‍ജ്‌ കൂര്യാക്കോസ്‌ ,ജനമൈത്രി പോലീസ്‌ ഉദ്യോഗസ്‌ഥരായ ബാബു മാത്യൂ, ഇ.പി.വിജയന്‍, മദ്യ വിരുദ്ധ ജനകീയ സമരസമിതി നേതാക്കളായ റെജി ഐപ്പ്‌, എം.ആര്‍.സെനിത്‌ കുമാര്‍ സ്‌ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ, കോളേജ്‌ അദ്ധ്യാപകന്‍ ദീപു .ജി എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും ജീവിതത്തില്‍ ലഹരി ഉപയോഗിക്കുകയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്‌ഞയെടുത്തു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW