Friday, September 14, 2018 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

ബക്കറ്റ്‌ കംപോസ്‌റ്റ്, ബയോഗ്യാസ്‌ പ്ലാന്റുകളുടെ ആദ്യഘട്ട വിതരണം നടത്തി

പിറവം: നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബക്കറ്റ്‌ കംപോസ്‌റ്റ്, ബയോഗ്യാസ്‌ പ്ലാന്റുകളുടെ ആദ്യഘട്ടം വിതരണം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബ്‌ വിതരണ ഉദ്‌ഘാടനം ചെയ്‌തു. ഉപാധ്യക്ഷ അന്നമ്മ ഡോമി അദ്ധ്യക്ഷതവഹിച്ചു. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പിറവം നഗരസഭയില്‍ പദ്ധതി നടപ്പിലാക്കുന്നത്‌.
യോഗത്തില്‍ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കല്ലറക്കല്‍, മരാമത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിജി സുകുമാരന്‍, തമ്പി പുതുവാക്കുന്നേല്‍, ബെന്നി വി. വര്‍ഗീസ്‌, സോജന്‍ ജോര്‍ജ്‌ജ്, ഉണ്ണി വല്ലയില്‍, ശശി കെ.ആര്‍., മുകേഷ്‌ തങ്കപ്പന്‍, സുനിത വിമല്‍, വത്സല വര്‍ഗീസ്‌, റീജ ഷാജു, , ഷിജി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW